Latest News

ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാന്‍ നെഗറ്റീവ്; കൊറോണ എന്ന് പേരുള്ള ഒരു സൂഷ്മാണു ഈ ലോകത്ത് വരുത്തിയ മാറ്റങ്ങള്‍; വിനോദ് കോവൂരിന്റെ കുറിപ്പ്

Malayalilife
ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാന്‍ നെഗറ്റീവ്; കൊറോണ എന്ന് പേരുള്ള ഒരു സൂഷ്മാണു ഈ ലോകത്ത് വരുത്തിയ മാറ്റങ്ങള്‍; വിനോദ് കോവൂരിന്റെ കുറിപ്പ്

 മറിമായത്തിലെ മൊയ്തു ആയെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി മാറിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ ഭാഷയിലുളള അവതരണമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ബിഗ്‌സ്‌ക്രീനിലും കോമഡി ഷോകളിലും ഷോകളിലും സജീവമാണ് താരം. മീഡിയ വണില്‍ എം80 മൂസ എന്ന ഹാസ്യപരമ്പരയിലും മൂസയായി വിനോദ് എത്തിയ ശ്രദ്ധനേടിയിരുന്നു. കോവിഡ് കാരണം വരുമാനം ഇല്ലാതായതോടെ പെടയ്ക്കണ മീനുകളുടെ കലവറയുമായി വിനോദ് കോവൂറിന്റെ 'മൂസാക്കായ് സീ ഫ്രഷ്'  കോഴിക്കോട് ആരംഭിച്ചിരിന്നു.  കോഴിക്കോട് ബൈപാസ് റോഡില്‍ ഹൈലൈറ് മാളിന് എതിര്‍വശം പാലാഴി റോഡിലാണ് വിനോദ് കോവൂരും സുഹൃത്തുക്കളും ചേര്‍ന്ന് ഈ ഫ്രഷ് ഫിഷ് സ്റ്റോര്‍ ആരംഭിച്ചത്. ഇപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ചുള്ള നടന്‍ വിനോദ് കോവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'നിഴല്‍' ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്ബ് നടത്തിയ കോവിഡ് ടെസ്റ്റിനെ കുറിച്ചാണ് വിനോദ് കോവൂര്‍ പറയുന്നത്.

വിനോദ് കോവൂരിന്റെ പോസ്റ്റ്:

എറണാകുളത്ത് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ കഥാപാത്രങ്ങളാകുന്ന 'നിഴല്‍' എന്ന ചിത്രത്തിന്റെ പുതുമയാര്‍ന്ന ലൊക്കേഷന്‍ കാഴ്ച്ച. കോവിഡ് കാലം ടെക്നീഷ്യന്‍മാര്‍ക്ക് സമ്മാനിച്ച പുതുമയാര്‍ന്ന യൂണിഫോം. ലോക്ഡൗണ്‍ നിയമങ്ങള്‍ എല്ലാം പാലിച്ച് കൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നത്.

ഇന്ന് ഷൂട്ടിംഗില്‍ പ്രവേശിക്കാന്‍ ഇന്നലെ നടത്തിയ കോവിഡ് ടെസ്റ്റ് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. റിസള്‍ട്ടറിയാന്‍ ഹൃദയമിടിപ്പോടെ കാത്തിരുന്ന 4 മണിക്കൂര്‍, ഒടുവില്‍ റിസള്‍ട്ട് വന്നു ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാന്‍ നെഗറ്റീവ് ആണെന്ന്. എസ്എസ്എല്‍എസി പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞതിനേക്കാള്‍ സന്തോഷമായിരുന്നു ആ നിമിഷത്തില്‍.

ഈ സിനിമയുടെ ലൊക്കേഷനിലുള്ള എല്ലാവരും കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് നെഗറ്റീവ് എന്നറിഞ്ഞിട്ടാണ് എത്തിയിരിക്കുന്നത്. നോക്കണേ, കൊറോണ എന്ന് പേരുള്ള ഒരു സൂഷ്മാണു ഈ ലോകത്ത് വരുത്തിയ മാറ്റങ്ങള്‍. വല്ലാത്തൊരു ലോകം..വല്ലാത്തൊരു ലോകം.

 

 

Read more topics: # vinod kovoor,# covid test,# negative
vinod kovoor covid test negative

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES