ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേഹത്തെ കുറിച്ചുള്ള ധാരണ. എന്നാല്‍ തെലുങ്ക് നടന്‍ സായ് കിരണ്‍ ആണ് മോഹന്‍കുമാറിനെ അവതരിപ്പിക്കുന്നത്. വാനമ്പാടി പരമ്പര അവസാനിച്ചു എങ്കിൽ കൂടിയും നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കായിരുന്നു വാനമ്പാടി.
മലയാളത്തിലെ വാനമ്പാടിയിലേക്കും സായ്കിരണിന് കൊയിലമ്മയിലെ നായകനെ അവതരിപ്പിച്ച് മികവുറ്റതാക്കിയതോടെയാണ് നറുക്കുവീണത്. തന്റെ അഭിനയത്തിലൂടെ സായ്കിരണ്‍ മലയാളം അറിയില്ലെങ്കിലും തിലകന്റെ മകന്‍ ഷോബി തിലകന്റെ ശബ്ദത്തിലൂടെയും മലയാളി മനസില്‍ ഇടം നേടിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ പി സുശീലാമ്മയ്ക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം കൂടിയാണ് സായി കിരൺ. അഭിനയത്തിൽ മാത്രമല്ല പാട്ടിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകൻ സ്ഥാനമാണ് സായ്ക്കുള്ളത്. മാത്രമല്ല സായുടെ അച്ഛനും സിനിമ പിന്നണി ഗായകൻ കൂടിയായിരുന്നു. എന്നാൽ ഇപ്പോൾ സുശീലാമ്മയ്ക്ക് പിറന്നാൾആശംസകളുമായി സായി രംഗത്ത് എത്തിയിരിക്കുകയാണ്. . പ്രിയ ഗായികയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. നിങ്ങളുടെ ചെറുമകൻ ആയതിൽ അഭിമാനിക്കുന്നു എന്നും സായ് ഇൻസ്റ്റയിലൂടെ കുറിച്ചു.
പി സുശീലയുടെ പിറന്നാൾ നവംബർ 13 ന് ആയിരുന്നു. പുലപക സുശീല എന്ന പി. സുശീല 1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് ജനിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, സിംഹള, ബംഗാളി, പഞ്ചാബി, തുളു, ബദുഗ, ഒറിയ തുടങ്ങിയ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങൾ ഇതിനോടകം തന്നെ ആലപിക്കുകയും ചെയ്തിരുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും രാജ്യത്ത് ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയാണ് സുശീലയെന്ന് സാക്ഷ്യപ്പെടുത്തുന്നു.