മൗനരാഗത്തിൽ ശ്രാവണിയുടെ ആത്മഹത്യ; വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് പ്രിയങ്ക ജെയിൻ

Malayalilife
മൗനരാഗത്തിൽ ശ്രാവണിയുടെ ആത്മഹത്യ; വികാരനിർഭരമായ  കുറിപ്പ് പങ്കുവച്ച്  പ്രിയങ്ക ജെയിൻ

മൗനരാഗം സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്തു. കാമുകന്റെ മാനസിക പീഡനത്തെ തുടർന്നായിരുന്നു  മനംനൊന്തായിരുന്നു താരം ആത്മഹ്യ ചെയ്തത്. താരത്തെ ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു താരത്തെ കണ്ടെത്തുന്നത്.കാമുകന്റെ പീഡനത്തിൽ മനംനൊന്താണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.  നടി ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്ന വ്യക്തിയുമായി പ്രണയത്തിലായിരുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. താരത്തിന്റെ മരണത്തെ തുടർന്ന് ഇയാൾ മകളെ മാനസികമായ പീഡിപ്പിച്ചുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും  മാതാപിതാക്കൾ ആരോപണം ഉയർത്തുന്നു.  ബന്ധുക്കൾ താരത്തിന്റെ വിയോഗത്തെ തുടർന്ന് എസ്.ആർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

 കുറച്ചുദിവസങ്ങളായി താരം കഴിഞ്ഞ അസ്വസ്ഥയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ഇപ്പോൾ തുറന്ന്  പറയുന്നു. നടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രവണി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത് ജനപ്രിയ സീരിയിലുകളായ മൗനരാഗം, മനസു മമത തുടങ്ങിയവയിലൂടെയാണ്. തെലുങ്ക് ടിവി സീരിയലുകളിൽ കഴിഞ്ഞ എട്ട് വർഷമായി  സജീവമാണ്.  

മൗനരാഗത്തിലെ സഹതാരമായ നടി പ്രിയങ്ക ജെയിൻ നടിയുടെ മരണത്തിന് പിന്നാലെ ഒരു വൈകാരികമായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്  ചെയ്തിരുന്നു. 'ഇത് വിടവാങ്ങാനുള്ള വഴിയല്ല. ഇത് എഴുതുമ്പോൾ എന്റെ ഹൃദയം വിങ്ങുന്നു.ഞാൻ ഇത് ഇങ്ങനെയൊരു പോസ്റ്റിടേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സമാധാന സ്‌നേഹത്തിൽ വിശ്രമിക്കുക.നീ വന്ന് എന്നെയൊന്ന് കെട്ടിപിടിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നും മിസ് ചെയ്യും.'-നടി കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka M Jain (@priyankamjain_) on

 

Priyanka jain instagram post about maunaragam fame sravani death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES