മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും മദ്യപിച്ചത് ലിവറിനെ ബാധിച്ചു; അവസാനമായി കണ്ടപ്പോള്‍ പറഞ്ഞത് ഓര്‍ത്ത് ബഡായി ആര്യ; സോമുവിന് വേണ്ടി പറ്റാവുന്നതൊക്കെ ചെയ്യുമെന്ന് ബിഗ്‌ബോസ് താരങ്ങള്‍

Malayalilife
 മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും മദ്യപിച്ചത് ലിവറിനെ ബാധിച്ചു; അവസാനമായി കണ്ടപ്പോള്‍ പറഞ്ഞത് ഓര്‍ത്ത് ബഡായി ആര്യ; സോമുവിന് വേണ്ടി പറ്റാവുന്നതൊക്കെ ചെയ്യുമെന്ന് ബിഗ്‌ബോസ് താരങ്ങള്‍

ഡിയ സ്റ്റാര്‍സിംഗര്‍ ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് സോമദാസ് ചാത്തന്നൂര്‍. കുറച്ചു നാളുകള്‍ യാതൊരു വിവരവുമില്ലാതിരുന്ന താരത്തെ പിന്നീട് ആരാധകര്‍ ബിഗ്ബോസിലാണ് കണ്ടത്. ബിഗ്ബോസിലെ താരത്തിന്റെ തുറന്നു പറച്ചിലുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. പിന്നീട് പകുതിക്ക് വച്ച് ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് സോമദാസ് പുറത്ത് പോകുകയും ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മരണവാര്‍ത്ത വലിയ ഞെട്ടലാണ് ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ഉണ്ടാക്കിയത്.  കോവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ വച്ചാണ് മരണം സംഭവിച്ചത്. മലയാളത്തിനു നല്ലൊരു ഗായകനെയും, സോമുവിന്റെ സുഹൃത്തുകള്‍ക്ക് നല്ലൊരു സുഹൃത്തിനെയും, കുടുംബത്തിന് നല്ലൊരു അച്ഛനെയും ഭര്‍ത്താവിനെയും ആണ് ഇതോടെ നഷ്ടം ആയത്.


കൊവിഡ് ബാധയെ തുടര്‍ന്നായിരുന്നു സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്.അടുത്തിടെ ഒരു സ്റ്റേജ് ഷോ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. അതിനു ശേഷം ആശുപത്രിയില്‍ കിടക്കയില്‍ ആയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതല്‍ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് സോമുവിന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയത്. സോമു വിട എന്ന് പ്രദീപ് ചന്ദ്രന്‍ കുറിച്ചപ്പോള്‍, നല്ലൊരു കഴിവുള്ള ഗായകനെയാണ് നഷ്ടം ആയതെന്നു പറയുകയാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സോണിയ. സോമുചേട്ടോ എന്നൊരു വിളിയിലൂടെയാണ് വീണ സോമുവിന് ആദരാജ്ഞലികള്‍ നേര്‍ന്നത്.. നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല..... പക്ഷെ പാട്ടുകള്‍ ഒരുപാട് ഇഷ്ട്ടമാരുന്നു സോമു താങ്കളുടെ. ആദരാഞ്ജലികള്‍ എന്ന് നടി അശ്വതിയും പ്രതികരിച്ചു.

ബിഗ് ബോസിന് ശേഷവും സോമദാസുമായി ബന്ധം വച്ചിരുന്നു. മക്കളെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛന്‍ കൂടി ആയിരുന്നു അദ്ദേഹമെന്നാണ് എലീന പറഞ്ഞത് എന്റെ നിശ്ചയത്തിന്റെ സമയവും അദ്ദേഹം ആശുപത്രിയില്‍ തന്നെ ആയിരുന്നു. കാര്യങ്ങള്‍ വിളിച്ചു അന്വേഷിക്കുകയും, രക്തം ആവശ്യം വന്ന ഘട്ടങ്ങളില്‍ സുഹൃത്തുക്കള്‍ വഴി സഹായം ചെയ്തു നല്‍കാന്‍ കഴിഞ്ഞു. തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. അദ്ദേഹത്തിനെ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വരുന്നത് കണ്ണാനെ കണ്ണേ എന്ന ഗാനമാണ്. വിശ്വസിക്കാന്‍ വയ്യ എന്നാണ് എലീന പറയുന്നു

വിശ്വസിക്കാന്‍ കഴിയുന്നില്ല സോമു. എന്ന് തുടങ്ങുന്ന വാക്കുകളിലൂടെ ആണ് ആര്യ സോമദാസിന്റെ മരണത്തില്‍ എഴുതി തുടങ്ങിയത്. സ്റ്റാര്‍മാജിക്കില്‍ അടുത്തിടെ സോമദാസ് പങ്കെടുത്ത നിമിഷങ്ങളും ആര്യ കുറിപ്പിലൂടെ പറയുന്നു. വേദനയോടെ അല്ലാതെ ആ എപ്പിസോഡുകള്‍ കാണാന്‍ കഴിയില്ല. എന്റെ പൊന്നു സോമു, കണ്ണാന കണ്ണേ എന്ന ഗാനം ഇനി ഹൃദയത്തില്‍ വേദനയില്ലാതെ കേള്‍ക്കാന്‍ കഴിയില്ല .... കഴിഞ്ഞ തവണ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം എന്റെ കൈ പിടിച്ചു പറഞ്ഞു കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലെ ... ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാന്‍ എന്ന് സോമു തന്നോട് പറഞ്ഞതായി ആര്യ കുറിക്കുന്നു.

Read more topics: # BIGBOSS SEASON 2,# SOMADAS,# ARYA,# ALINA,# PRADEEP
BIGBOSS SEASON 2 SOMADAS ARYA ALINA PRADEEP

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES