ബിഗ് ബോസ് വീട്ടിനുള്ളിലെ ഒന്നാം റാങ്കുകാരി ആര്യയാണ്. അവിടെയുള്ള എല്ലാവര്ക്കും ആര്യയെ ഭയം കലര്‍ന്ന ഒരു ബഹുമാനമാണ്. ഇക്കഴിഞ്ഞ ദിവസം ടാസ്ക്കില് ആര്യ ഒന്നാം റാങ്ക് എടുത്തപ്പോള്‍ അതിനെതിരെ സംസാരിക്കാന്‍ ഒരാളുമുണ്ടായില്ലെന്നു മാത്രമല്ല, ആര്യയ്ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പിന്തുണ കൈകള്‍ അവിടെ ഉയര്‍ന്നത്.
എന്നാല്‍ പ്രേക്ഷരുടെ ഹൃദയത്തില്‍ ഒന്നാം സ്ഥാനം രജിത് കുമാറിനാണ്. ഏറ്റവും വലിയ ഫാന്‍ ആര്മികള് ഉള്ളത് രജിത് കുമാറിനാണ്. വീടിനുള്ളില്‍ രജിത്തിനെ ആരും നല്ലൊരു മത്സരാര്‍ത്ഥിയായ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. അമിതമായ ആത്മവിശ്വാസമാണ് ആര്യക്ക് ഗെയിം ജെയിക്കുമെന്ന കാര്യത്തിലുള്ളത്. കഴിഞ്ഞ സീസണില്‍ സാബു കളിച്ച അതേ പാറ്റേണാണ് ആര്യ ഉപയോഗിക്കുന്നത്. വീട്ടിനുള്ളവരുടെ സപ്പോര്‍ട്ട് പിടിച്ചുവാങ്ങുകയാണ് ആര്യ ഇപ്പോള്‍. സാബുവും ഈ ശൈലിയാണ് പിന്തുടര്ന്നത്. വീട്ടുനുളളിലും പുറത്തും ശത്രുക്കളുമായി നെഗറ്റീവ് ഇമേജുമായിട്ടാണ് സാബു എത്തിയത്. എന്നാല്‍ വീട്ടിനുള്ള അര്‍ച്ചനയുടെയും രഞ്ജിനിയുടെയുമെല്ലാം സപ്പോര്‍ട്ട് സാബുവിന് കിട്ടിയതോടെ അവരുടെ ആര്‍മിക്കാരും പരസ്യമായി സാബുവിനെ പിന്തുണു. ഇതോടെ ഫാന്‍ സപ്പോര്‍ട്ട് ഏറെയുണ്ടായിരുന്ന പേളിയെ പിന്തള്ളി സാബു ജയിച്ചു. ഈ തന്ത്രമാണ് ആര്യയുമിപ്പോള് ബിഗ്ബോസില്‍ പയറ്റുന്നത്.
ആര്യ അതിസമര്‍ത്ഥയായ ഒരു മത്സരാര്‍ത്ഥിയാണ്. ആര്യ കളിക്കുന്നത് വീടിനകത്തുള്ളവരെ ഫോക്കസ് ചെയ്താണ്. അതിനാല്‍ ആര്യയെ അധികമാരും എലിമിനേഷന് ലിസ്റ്റില്‍ ഇടാറില്ല. ഒരു തരം സേഫ് ഗെയിം ആണ് ആര്യയുടെ രീതി. ആര്യ കാമറയോടൊ പ്രേക്ഷകരോടോ സംസാരിക്കാറില്ല. എന്നാല്‍ വീടിനകത്തുള്ളവരെ ഓരോരുത്തരെയും കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ഓരോരുത്തരുടെയും പ്ലസ് പോയിന്റ്സും മൈനസ് പോയിന്റ്സും ആര്യക്കറിയാം. ഓരോരുത്തരുടെയും ശക്തിയും ദൗര്‍ബല്യവും അറിയാം. അതിനനുസരിച്ചാണ് ആര്യയുടെ കളി. എന്നാല്‍ ആര്യയുടെ ധാരണ പുറത്തു തനിക്ക് വന്‍ ജനപിന്തുണയുണ്ടെന്നാണ്. പുറത്തു നടക്കുന്ന കാര്യങ്ങളെ വിലയിരുത്തുന്നതില്‍ ആര്യ ഗംഭീര പരാജയമാണ്. അതിനാല്‍ തന്നെ എന്താണ് എപ്പിസോഡായി പുറത്തു പോകുന്നത് എന്നതിനെക്കുറിച്ചും വലിയ ധാരണയില്ല.
വീട്ടിലുള്ള പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമിടയില്‍ മേല്‍ക്കൈ ആര്യക്കാണ്. ആര്യ ശബ്ദമുയര്‍ത്തി ഒരു കാര്യം പറഞ്ഞാല്‍ ആ വീട്ടില്‍ രജിത് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കാന്‍ മുന്നോട്ട് വരാറില്ല. ആര്യ അമിതആത്മവിശ്വാസമുള്ള മത്സരാര്‍ത്ഥിയാണ്. വീട്ടിനുള്ളിലെ അവസ്ഥ കണ്ടിട്ട് ആര്യ കരുതുന്നത് തനിക്കാണ് മറ്റുള്ള എല്ലാ മത്സരാര്‍ത്ഥികളെക്കാളും കഴിവും ജനപിന്തുണയും എന്നാണ്. എന്നാല്‍ അത് ശരിയല്ല താനും. രജിത്തും രഘുവുമാണ് തന്റെ ശത്രുക്കളെന്നാണ് ആര്യ കരുതുന്നത്. അവരെ ഒഴിവാക്കാനുള്ള കളിയാണ് ആര്യ കളിക്കുന്നത്. ഇതാണ് ആര്യക്ക് തന്നെ പാരയായി മാറുന്നതും. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ 4 പേരാകും എത്തുക. ആര്യ, രജിത്ത്, രഘു, ഫുക്രു എന്നിവരാകാനാണ് ചാന്‍സ് എന്നാണ് സൂചനകള്‍ എത്തുന്നത്. അങ്ങനെയെങ്കില്‍ പുറത്തായവരില്‍ വീണ, മഞ്ജു, പ്രദീപ്, ഷാജി ആര്മികളെല്ലാം ആര്യയെ ആകും പിന്തുണയ്ക്കുക. ഇതോടെ ജയം ആര്യക്ക് ഒപ്പമാകുമെന്നും സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നു.