തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയായും, വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റായും എല്ലാം മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വീണ നായര്‍. മികച്ച അഭിനയത്തിലൂടെയും വാക് ചാതുര്യത്തിലൂടെയും തന്നെയാണ് താരം പ്രേക്ഷക മനസുകളില്‍ ഇടം നേടിയത്. ബിഗ്ബോസ് മലയാളം സീസണ് 2വില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് വീണയുടെ ജീവിതം നിര്‍ണായ വഴിത്തിരിവിലേക്ക് എത്തിയത്. ഷോയിലൂടെ താരം നിരവധി വിമര്‍ശനങ്ങള്‍ കേട്ടുവെങ്കിലും താരത്തിന്റെ സങ്കടങ്ങള്‍ നിറഞ്ഞ ജീവിത കഥ പ്രേക്ഷകര്‍ വേദനയോടെയാണ് കേട്ടറിഞ്ഞത്.
മകനെയും ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും കുറിച്ച് ബിഗ്ബോസില്‍ വാതോരാതെ സംസാരിച്ച വീണയേയും പ്രേക്ഷകര്‍ കണ്ടതാണ്. ആ വാക്കുകളില്‍ നിന്നുതന്നെ താരം എത്രത്തോളം പ്രാധാന്യമാണ് തന്റെ കുടുംബജീവിതത്തിന് നല്‍കുന്നതെന്നും വ്യക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മലയാളികളെ ഞെട്ടിച്ച് നടിയുടെ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത്.
ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ നായര്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. ഏകമകന് ധന്വിനൊപ്പം സന്തോഷ കരമായി ജീവിച്ചു വരുന്നതിനിടെയാണ് ആറു മാസം മുമ്പ് വിവാഹമോചനം സംഭവിച്ചത്. എട്ടു വര്‍ഷം നീണ്ട മനോഹരമായ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുവാന്‍ ഇരുവരും തീരുമാനിച്ചതിന്റെ കാരണം ബിഗ്ബോസിലുണ്ടായ സംഭവങ്ങളെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ്. തുടര്‍ന്ന് ഇനി ഒരുമിച്ചു മുന്നോട്ടു പോകുവാന്‍ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയെന്നാണ് സിനിലൈഫിന് ലഭിച്ച വ്യക്തമായ റിപ്പോര്‍ട്ട്.
എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും നേരിട്ട് പ്രതികരിക്കാതിരുന്ന വീണ സിന്ദൂരവും താലിയും ചാര്‍ത്തിയുള്ള വീഡിയോ പങ്കുവച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ, മകന് ധന്വിനെ അച്ഛന്റെ വീട്ടിലേക്ക് അയക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ശനിയും ഞായറും അവധിയായതിനാല്‍ ഈ ദിവസങ്ങള്‍ അടിച്ചു പൊളിക്കാന്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോവുകയാണെന്ന് പറഞ്ഞ് മകനെ യാത്രയാക്കുന്ന വീഡിയോയാണ് വീണ പങ്കുവച്ചിരിക്കുന്നത്. ഏറെ നാളുകളായി കുടുബത്തോടൊപ്പമുള്ള വീഡിയോകളോ ചിത്രങ്ങളോ ഒന്നും പങ്കുവെക്കാതിരുന്ന വീണ വിവാഹമോചന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് താന്‍ സന്തോഷവതിയാണെന്ന് അറിയിക്കുന്നതിനൊപ്പം ഇത്തരം കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുന്നത്.
നിരവധി പേര് കമന്റുകളിലൂടെ വിവാഹ മോചന വാര്‍ത്തയെ കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും അതിനൊന്നും വ്യക്തമായ ഉത്തരം നല്കുവാന് താരം ഇനിയും തയ്യാറായിട്ടില്ല.