ഡോളിയെ ഞാൻ മൂന്നുതവണ വേണ്ടെന്ന് വച്ചതാണ്; വെളിപ്പെടുത്തലുമായി നടി മുക്ത

Malayalilife
ഡോളിയെ ഞാൻ മൂന്നുതവണ വേണ്ടെന്ന് വച്ചതാണ്; വെളിപ്പെടുത്തലുമായി നടി  മുക്ത

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ സുപരിചിതയായ താരം തമിഴിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ കൂടത്തായി പരമ്പര  മുമ്പ്  മൂന്ന് തവണ നിരസിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മുക്ത.

ഈ കേസിന് ലഭിച്ച വാര്‍ത്താപ്രാധാന്യം കാരണം തന്നെയാണ്  ഞാന്‍ ആ പരമ്പരയിലേക്കുള്ള വാഗ്ദാനം മൂന്ന് തവണ വേണ്ടെന്ന് വെച്ചത്. എന്റെ കഥാപാത്രം ഡോളി അതിക്രൂര തന്നെയാണ്. അതിനാൽ  പ്രേക്ഷകര്‍ അത് എങ്ങനെ ഏറ്റെടുക്കുമെന്ന് ഉറപ്പില്ലായിരുന്നു’, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ മുക്തയുടെ പറഞ്ഞു .

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോൾ അത്തരമൊരു കഥാപാത്രം താന്‍ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയതെന്നും താമരഭരണിയ്ക്ക് ശേഷം തനിക്ക് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൂടത്തായിയിലേതെന്നും മുക്ത വ്യക്തമാക്കിയിരിക്കുകയാണ്.

Actress muktha words about dolly character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES