പാവാടയും ഉടുപ്പുമിട്ട് റിങ്കുവിന് ചായ കൊടുത്ത് മുക്ത; ചിരിയൊടെ അരികില്‍ റിമി ടോമി; പെണ്ണുകാണല്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി

Malayalilife
 പാവാടയും ഉടുപ്പുമിട്ട് റിങ്കുവിന് ചായ കൊടുത്ത് മുക്ത; ചിരിയൊടെ അരികില്‍ റിമി ടോമി; പെണ്ണുകാണല്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാരയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോള്‍ മുക്ത പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി കണ്‍മണി എത്തി. 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാല്‍ തന്നെ കണ്‍മണിയുടെ ആരാധകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ തന്റെ പെണ്ണുകാണല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ് മുക്ത.

അഞ്ച് വര്‍ഷം മുന്‍പ് ജൂലൈ പന്ത്രണ്ടിലെ മധുരം നിറഞ്ഞ ഓര്‍മ്മകള്‍. എന്റെ പെണ്ണ് കാണല്‍ എന്നും പറഞ്ഞ് റിങ്കു ടോമിയ്ക്ക് ചായ കൊടുക്കുന്ന ചിത്രമായിരുന്നു മുക്ത ഇന്‍സ്റ്റയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമി ടോമിയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊക്കെ ചായ കൊടുക്കുന്ന ചിത്രങ്ങളും പെണ്ണ് കാണലിന്റെ ഓര്‍മ്മകള്‍ എന്ന് പറഞ്ഞ് മുക്ത പങ്കുവെച്ചിരുന്നു. നടിമാരായ ഭാമ, സ്നേഹ ശ്രീകുമാര്‍ തുടങ്ങിയവരൊക്കെ മുക്തയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുകയാണ്.ചായ കൊടുക്കുന്നതിനിടെ നാത്തൂനായ റിമി ടോമിയും മുക്തയും തമാശകള്‍ പറഞ്ഞ് ചിരിക്കുന്ന ചിത്രത്തിന് താഴെ രസകരമായ കമന്റുകള്‍ വരികയാണ്. റിങ്കുവിന്റെ കുടുംബത്തിനൊപ്പം മാത്രമല്ല അന്നേ ദിവസം സ്വന്തം കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും മുക്ത പോസ്റ്റ് ചെയ്തിരുന്നു. എല്‍സ ജോര്‍ജ് എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയതോടെ മുക്ത എന്ന പേര് സ്വീകരിക്കുകയായിരുന്നു.

മുക്ത പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മകള്‍ കിയാരയുടെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമാണ് ആരാധകര്‍ ഏറെയും. കിയാരയുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. കൊണോണ മാറുന്നതിന് വേണ്ടി കിയാര വിളക്കിന് മുന്നില്‍ മുണ്ടുടുത്ത് നിന്ന പ്രാര്‍ത്ഥിക്കുന്ന വീഡിയോ മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ വൈറലായിരുന്നു. മുക്ത മാത്രമല്ല റിമി ടോമിയും കിമാരയുമായുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.



 

 

actress muktha shares her photos of special moments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES