Latest News

എന്റെ ജീവിതം തല കീഴായി മറഞ്ഞ ദിവസം; മിസ്സില്‍ നിന്ന് മിസിസ്സിലേക്ക് രജിസ്റ്ററായ ദിവസം; തേന്മാവിന്‍ കൊമ്പത്തിലെ കുയിലായി എത്തിയ സോണിയ ബോസ് വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്ക് വച്ചത്

Malayalilife
 എന്റെ ജീവിതം തല കീഴായി മറഞ്ഞ ദിവസം; മിസ്സില്‍ നിന്ന് മിസിസ്സിലേക്ക് രജിസ്റ്ററായ ദിവസം; തേന്മാവിന്‍ കൊമ്പത്തിലെ കുയിലായി എത്തിയ സോണിയ ബോസ് വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്ക് വച്ചത്

തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് ബോസ് വെങ്കട്ടും സോണിയയും
തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ കള്ളിപ്പൂങ്കുയിലെ എന്ന ഗാനത്തില്‍ ം മോഹന്‍ലാലിനെ കല്യാണം കഴിക്കണം എന്നാഗ്രഹിച്ച് ഗര്‍ഭിണിയാണ് എന്ന് കള്ളം പറയുന്ന കുയിലായെത്തിയ നടി.ബാലതാരമായി സിനിമയില്‍ എത്തിയ സോണിയ എണ്‍പതുകള്‍ മുതല്‍ തമിഴിലും മലയാളത്തിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ അഭിനയിച്ച താരത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

സോണിയയുടെ ഭര്‍ത്താവ് ബോസ് വെങ്കടും മലയാളികള്‍ക്ക് ഏറെ പരിചിതനാണ്. ലയേണ്‍, അണ്ണന്‍ തമ്പി, കളേഴ്‌സ് പോലുള്ള നിരവധി സിനിമകളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ വില്ലനാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം റൊമാന്റിക് ആണ് ബോസ് വെങ്കട്. രണ്ട് മക്കളാണ് ഇരുവര്‍ക്കും. ഇന്ന് ബോസ് വെങ്കടിന്റെയും സോണിയ ബോസിന്റെയും ഇരുപത്തിരണ്ടാം വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷികത്തിന് സ്വയം പ്രശംയിച്ച് സോണിയ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

എന്റെ ജീവിതം തന്നെ തല കീഴായി മറഞ്ഞി ദിവസം, മിസ്സില്‍ നിന്ന് മിസിസ്സിലേക്ക് രജിസ്റ്ററായ ദിവസം, ഞാനൊരു ഭാര്യയായി എന്ന് ഗവണ്‍മെന്റ് അപ്രൂവ് ചെയ്ത ദിവസം. ഈ ദിവസത്തെ മുന്‍പൊന്നും ഇല്ലാത്ത വിധം ഞാന്‍ എന്നെ തന്നെ പ്രശംസിക്കാന്‍ ആഗ്രഹിക്കുന്നു. പക്വതയില്ലാത്ത, കുട്ടിത്തമുള്ള ഇവള്‍ക്ക് ഒരു കുടുംബത്തെ നോക്കാനുള്ള കഴിവില്ല എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകളും എതിരഭിപ്രായങ്ങളും ഞാന്‍ കേട്ടു. പക്ഷേ ദൈവാനുഗ്രഹത്താല്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്കും ക്ഷമയ്ക്കുമൊക്കെ ഒടുവില്‍ അത് നിലനിര്‍ത്തി വന്നു. കുടുംബമാണ് ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാര്യം. ഹാപ്പി ആനിവേഴ്‌സറി മാമാ, ഇങ്ങനെ തന്നെ മുന്നോട്ടു പോകുക' എന്നാണ് സോണിയ കുറിച്ചത്.

സോണിയയുടെയും ബോസിന്റെയും പ്രണയ വിവാഹമാണ്. സോണിയ അന്ന് തമിഴ് മലയാളം സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയായിരുന്നു. ബോസ് വെങ്കട് കരിയറില്‍ എന്തെങ്കിലും ആവാനുള്ള ശ്രമത്തിലും. അന്ന് ബോസ് വെങ്കട് ചെയ്തുകൊണ്ടിരുന്ന സീരിയലും ബോസിന്റെ കഥാപാത്രവും സോണിയയുടെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നുവത്രെ. പക്ഷേ മകളെ വിവാഹം ചെയ്തുകൊടുക്കാനുള്ള താത്പര്യം ഉണ്ടായിരുന്നില്ല. അവസാനം കുടുംബത്തെ കണ്‍വിന്‍സ് ചെയ്താണ് ഇരുവരും വിവാഹിതരായത്.

sonia bose wedding day post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES