ലോകം മുഴുവനും കൊറോണ ഭീതിയിലിരിക്കുമ്പോള്‍ നിരവധി താരങ്ങളും, അവരുടെ കുടുംബവും ആണ് കൊറോണയ്‌ക്കെതിരെയുള്ള സന്ദേശങ്ങളുമായി രംഗത്ത് എത്തുന്നത്. സന്ദേശങ്ങള്‍ മാത്രമല്ല കൊറന്റൈനില്‍ വെറുതെ ഇരിക്കുമ്പോള്‍ ചെയ്യുന്ന വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. നടന്‍ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഗായികയും അവതാരികയുമൊക്കെയായ റിമി ടോമി എന്നിവര്‍ തങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ഒരു താര പുത്രിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയിരിക്കുന്നത്. കൊളുത്തിവച്ച വിളക്കിന് മുന്‍പില്‍ കൊറോണയ്ക്ക എതിരെയുള്ള പ്രാത്ഥനയുമായിട്ടാണ് കുട്ടിത താരം എത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സിനിമാ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ കെറോണ ബോധവത്ക്കരണവുമായി എത്താറുണ്ട്. അതെല്ലാം തന്നെ താരങ്ങളുടെ ആരാധകരും ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ഇതിന് പുറമേയാണ് കൊറോണയ്ക്ക് എതിരെ പ്രാര്‍ത്ഥനയുമായി കുട്ടി താരം എത്തിയിരിക്കുന്നത്. കുട്ടി താരം മറ്റാരുമല്ല,നടി മുക്തയുടെ മകള്‍ കിയാരയാണ്. വീഡിയോ പുറത്ത് വന്നതോടെ കിയാരയാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുന്നത്.
കുട്ടിമുണ്ടൊക്കെ ഉടുത്ത് കൊച്ചു സുന്ദരി പ്രാര്‍ത്ഥിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. ' എന്റെ ഈശ്വര, ഈ കൊറോണയെ ഒന്ന് ഓടിച്ചു വിടാമോ,എന്നാണ് കുഞ്ഞി പെണ്ണിന്റെ ആവശ്യം ഒപ്പം അവള്‍ മറ്റൊരു സന്ദേശവും പങ്ക് വയ്ക്കുന്നുണ്ട്. പേടിക്കണ്ട ഹാന്‍ഡ് വാഷ് യൂസ് ചെയ്യണം, സാനിട്ടൈസര്‍ ഉപയോഗിക്കണം കൊറോണ വൈറസ് ഓടി പൊയ്‌ക്കോളും എന്നുമാണ് വീഡിയോയിലൂടെ കുട്ടി താരം പറയുന്നത്.
2016 ലാണ് മുക്തയുടെയും, റിങ്കുവിന്‍േറയും ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി കിയാരാ എന്ന കണ്മണി വരുന്നത്. മകളും ഒത്തുള്ള മനോഹര നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയ വഴി പങ്ക് വയ്ക്കാറുണ്ട്. മുക്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുന്ന കിയാരയുടെ കിസൃതി നിറഞ്ഞ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും വളരെ പെട്ടെന്നാണ് പ്രേക്ഷകമനസില്‍ കിയാര ഇടം നേടിയത്. ഇവരുടെ സന്തോഷങ്ങളില്‍ ഗായിക റിമി ടോമിയും പങ്കെടുക്കാറുണ്ട്. റിമിയും കിയാരയുമൊത്തുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.