Latest News

നടി മേഘ്‌ന വിന്‍സെന്റ് വിവാഹമോചിതയായ; ഞെട്ടി ആരാധകർ

Malayalilife
നടി മേഘ്‌ന വിന്‍സെന്റ് വിവാഹമോചിതയായ; ഞെട്ടി ആരാധകർ

മേഘ്‌ന വിന്‍സെന്റ് എന്ന പേരിനെക്കാള്‍ ചന്ദനമഴയിലെ അമൃതയെ ആണ് ആരാധകര്‍ക്ക് പരിചയം. അത്രമേല്‍ മൈലേജാണ് ചന്ദനമഴയിലെ ഓരോ അഭിനേതാക്കള്‍ക്കും ഈ സീരിയല്‍ നേടികൊടുത്തത്. ചന്ദന മഴ അവസാനിക്കും മുമ്പായിരുന്നു സീരിയലിലെ കേന്ദ്രകഥാപാത്രമായി എത്തിയ അമൃത എന്ന് മേഘ്‌നയുടെ വിവാഹം അതിനാല്‍ തന്നെ സീരിയലില്‍ നിന്നും താരം ഒരുനാള്‍ പ്രത്യക്ഷയായി. അഹങ്കാരവും തലക്കനവും കാരണം 'ചന്ദനമഴ' സീരിയലില്‍ നിന്ന് മേഘ്‌ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീരിയല്‍ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാന്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ എത്തിയത്.

എന്നാല്‍ സീരിയലില്‍ നിന്ന് എന്നെ ആരും പുറത്താക്കിയതല്ലെന്നും. ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി കിട്ടാത്തതിനാലും പിന്നെ വിവാഹ തിരക്കുകള്‍ മാറ്റിവയ്ക്കാനും കഴിയാതിനാലും സ്വയം സീരിയലില്‍ നിന്നും ഒഴിവായതാണെന്നും നടി പറഞ്ഞിരുന്നു. അടുത്ത സുഹൃത്ത് കൂടിയായ
സിനിമ-സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിച്ചത്. വിവാഹത്തോടു കൂടി മലയാളി പ്രേക്ഷകര്‍ പിന്നെ അമൃതയെ കണ്ടില്ല. എങ്കിലും ചന്ദനമഴ കണ്ട ഒരു പ്രേക്ഷകനും അമൃതയെ മറക്കാന്‍ സാധിച്ചിട്ടില്ല. മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും തമിഴില്‍ പൊന്‍മകള്‍ വന്താല്‍ എന്ന സീരിയലിന്റെ തിരക്കിലായിരുന്നു അമൃത. എന്നാലിപ്പോള്‍ പുതിയതായി എത്തുന്ന വാര്‍ത്ത മേഘ്‌നയുടെ വിവാഹമോചനം കഴിഞ്ഞെന്നതാണ്.

2017 ഏപ്രില്‍ 30 നായിരുന്നു ഏറെ ആഘോഷപൂര്‍വ്വം താരത്തിന്റെ വിവാഹം നടന്നത്. ബിസിനസ്മാനായ തൃശൂര്‍ സ്വദേശി ഡോണ്‍ ടോണി ആയിരുന്നു താരത്തിന്റെ ഭര്‍ത്താവായി എത്തിയത്. നടി ഡിംപിളും മേഘ്‌നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാണ് മേഘ്‌നയെ സ്വന്തം നാത്തൂനായി ഡിംപിള്‍ ക്ഷണിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ഡോണിനും മേഘ്‌നയ്ക്കുമൊപ്പമായിരുന്നു ഡിംബിളിന്റെയും വിവാഹം. അന്ന് അത് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വെറും ഒരു വര്‍ഷം മാത്രമായിരുന്നു മേഘ്‌നയുടെയും ഡോണിന്റെയും വിവാഹ ബന്ധത്തിന്റെ ആയുസ്സ്് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേറെ വേറെയായിരുന്നു താമസം. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും നിയമപരമായി പിരിയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകളില്‍ സ്ഥരീകരണം ഇരുവരും നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തയെ ഉറപ്പിക്കുന്ന തരത്തിലുള്ള ചില കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റൊന്നുമല്ല മേഘനയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നതായിരുന്നു അത്. ഈ വര്‍ഷം തന്നെ ഡോണിന്റെ വിവാഹം ഉണ്ടാകുമെന്നാണ് അടുത്ത ബന്ധുക്കള്‍ സൂചന നല്‍കിയത്.

Read more topics: # Actress meghna vincent divorce
Actress meghna vincent divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES