Latest News

ബിസിനസ് പ്രൊപ്പോസലെത്തിയത് ഇന്‍സ്റ്റാഗ്രാം വഴി;ഒറ്റ കോളില്‍ പണമയക്കാനല്ല പറഞ്ഞത്, കമ്പനിയില്‍ സര്‍പ്രൈസ് വിസിറ്റുകളടക്കം നടത്തി'; കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം വെറുതേ പോകുമ്പോള്‍ ആര്‍ക്കായാലും സങ്കടം ഉണ്ടാകും;വെളിപ്പെടുത്തിയത് സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച്, 'പ്രണയത്തകര്‍ച്ച'യായി വളച്ചൊടിക്കരുത്; അഭിരാമി സുരേഷിന് പറയാനുള്ളത്

Malayalilife
ബിസിനസ് പ്രൊപ്പോസലെത്തിയത് ഇന്‍സ്റ്റാഗ്രാം വഴി;ഒറ്റ കോളില്‍ പണമയക്കാനല്ല പറഞ്ഞത്, കമ്പനിയില്‍ സര്‍പ്രൈസ് വിസിറ്റുകളടക്കം നടത്തി'; കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം വെറുതേ പോകുമ്പോള്‍ ആര്‍ക്കായാലും സങ്കടം ഉണ്ടാകും;വെളിപ്പെടുത്തിയത് സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച്, 'പ്രണയത്തകര്‍ച്ച'യായി വളച്ചൊടിക്കരുത്; അഭിരാമി സുരേഷിന് പറയാനുള്ളത്

ബിസിനസില്‍ താന്‍ നേരിട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞദിവസമാണ്  ഗായികയും സംരംഭകയുമായ അഭിരാമി സുരേഷ് തുറന്ന് പറഞ്ഞത്. തന്റ ബിസിനസ് വ്യാപിപ്പിക്കാനും വര്‍ഷങ്ങളായി താന്‍ കണ്ട സ്വപ്നങ്ങളിലേക്ക് നടന്നടുക്കാനും ശ്രമിക്കുന്നതിനിടയില്‍, ചെന്നുവീണത് ഒരു സാമ്പത്തിക കെണിയിലായിരുന്നുവെന്നും അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമായി തോന്നിച്ച ഒരാളാണ് ഈ കെണിയൊരുക്കിയതെന്നും അഭിരാമി തുറന്നുപറഞ്ഞിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിനെക്കുറിച്ചും പ്രണയതകര്‍ച്ചയായി ചിത്രീകരിക്കുന്നതിനെക്കുറിച്ചും അഭിരാമി പ്രതികരിച്ചിരുന്നു.തട്ടിപ്പ് നടത്തിയ വ്യക്തിയുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്നും സംരംഭകരെ ബോധവാന്മാരാക്കാന്‍ വേണ്ടിയാണ് ഇത് പങ്കുവെച്ചതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.ഇപ്പോളിതാ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ആദ്യം ഇന്‍സ്റ്റാഗ്രാം വഴിയാണ് ബിസിനസ് പ്രൊപ്പോസലുമായി അവര്‍ സമീപിച്ചത്. നമ്മുടെ കമ്പനിയുടെ വിവരങ്ങളെല്ലാം പല ഘട്ടങ്ങളിലായി അവര്‍ പരിശോധിച്ചു. കമ്പനിക്ക് പണം തിരിച്ചുനല്‍കാന്‍ ശേഷിയുണ്ടോ എന്നൊക്കെ മനസിലാക്കാന്‍ അവര്‍ സര്‍പ്രൈസ് വിസിറ്റുകളടക്കം നടത്തി. കാര്യങ്ങള്‍ വളരെ കൃത്യമായ ഘട്ടങ്ങളിലൂടെ നടന്നതുകൊണ്ടും വളരെ കണ്‍വിന്‍സിങ് ആയതുകൊണ്ടും ഇതൊരു തട്ടിപ്പാണെന്ന് ചിന്തിക്കാന്‍ പറ്റിയില്ല. നിരന്തരം കോള്‍ ചെയ്ത് വളരെ വിശ്വസനീയമായാണ് അവര്‍ കാര്യങ്ങള്‍ നീക്കിയത്. വലിയ തുകകള്‍ സെക്യൂരിറ്റി ഇല്ലാതെ ലോണായി തരാം എന്ന് പറയുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളുമായി നമ്മള്‍ അതിനെ കണക്ട് ചെയ്തു പോകും. അല്ലാതെ ഒറ്റ കോളില്‍, പൈസ അയച്ചുതരൂ എന്ന് പറയുന്ന രീതിയായിരുന്നില്ല.

അവസാന ഘട്ടത്തില്‍ അങ്ങോട്ട് പ്രൊസസിങ് ഫീ കൊടുക്കേണ്ടി വന്നപ്പോള്‍ ചെറിയ സംശയം തോന്നിയിരുന്നു. എങ്കിലും ആദ്യ ഘട്ട നടപടികളൊക്കെ പൂര്‍ത്തിയായതുകൊണ്ടാണ് പണം നല്‍കിയത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം വെറുതേ പോകുമ്പോള്‍ ആര്‍ക്കായാലും സങ്കടം ഉണ്ടാകും. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. അല്ലാതെ എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല. നിയമനടപടികള്‍ നടക്കുന്നതുകൊണ്ടാണ് അയാളുടെ പേര് പറയാത്തത്. കേസ് നടക്കുമ്പോള്‍ അയാള്‍ക്ക് ഗുണകരമായ ഒന്നും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകരുത്. കലിയുഗത്തില്‍ നല്ലത് പങ്കുവച്ചിട്ടും കാര്യമൊന്നുമില്ല. എങ്കിലും ഇങ്ങനത്തെ ഉടായിപ്പുകള്‍ നടക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് വിഡിയോ ചെയ്തത്. ബിസിനസിലെ സാമ്പത്തിക പ്രതിസന്ധി നീക്കിത്തരാമെന്ന് പറഞ്ഞ് നിങ്ങളെ പലരും സമീപിക്കും. പല രീതിയിലും അവര്‍ നിങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. അങ്ങനെയൊക്കെയുള്ള ആളുകള്‍ വന്നാല്‍ വിശ്വസിക്കരുത് എന്ന് പറയാന്‍ മാത്രമാണ് ഞാന്‍ വന്നത്'', പുതിയതായി പങ്കുവെച്ച വീഡിയോയില്‍ അഭിരാമി പറഞ്ഞു.

''വിഷയം പ്രണയമല്ല...

ഞാന്‍ പരാമര്‍ശിക്കുന്ന വ്യക്തിയുമായി എനിക്ക് വ്യക്തിപരമായ ഒരു ബന്ധവുമില്ല. ഏകദേശം ആറേഴ് മാസം മുമ്പ് പൂര്‍ണ്ണമായും ഔദ്യോഗിക ആവശ്യത്തിന് വേണ്ടി മാത്രമാണ് ഞാന്‍ അവരെ കണ്ടത്. അതുകൊണ്ട് ഈ സാമ്പത്തിക തട്ടിപ്പിനെ ഒരു 'തകര്‍ന്ന പ്രണയകഥ' അല്ലെങ്കില്‍ വഞ്ചനാപരമായ വിവരണമാക്കി വളച്ചൊടിക്കുന്നത് ദയവായി നിര്‍ത്തുക. അത് പൂര്‍ണ്ണമായും തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പ്രൊഫഷണല്‍ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് സംരംഭകര്‍ക്കും സംരംഭം സ്വപ്നം കാണുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കാന്‍ ബോധവാന്മാരാക്കാനും വേണ്ടി മാത്രമാണ് ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചത്...'' എന്നാണ് അഭിരാമി കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ബിസിനസില്‍ നേരിട്ട വലിയ വഞ്ചനയെ കുറിച്ച് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. സാമ്പത്തികമായും മാനസികമായും താന്‍ ആകെ തകര്‍ന്നുവെന്നും തിരിച്ചുവരവിന്റെ പാതയിലാണെന്നും അവര്‍ കുറിച്ചിരുന്നു. ബിസിനസ് വിപുലീകരിക്കാന്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി സമീപിച്ച വ്യക്തി ഒടുവില്‍ പണം നല്‍കേണ്ട ദിവസം മുങ്ങിയെന്ന് അഭിരാമി കുറിച്ചിരുന്നു.

abhirami suresh more about financial fraud

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES