Latest News

കൃഷ്ണ വിഗ്രഹത്തോട് വരെ ദേഷ്യപ്പെടും; ആദ്യം മനോജ് ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ ഹൃദയം തകര്‍ന്ന് ഇരുന്നു: ബീന ആന്റണി

Malayalilife
കൃഷ്ണ വിഗ്രഹത്തോട് വരെ ദേഷ്യപ്പെടും; ആദ്യം മനോജ് ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ ഹൃദയം തകര്‍ന്ന് ഇരുന്നു: ബീന ആന്റണി

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. സന്തോഷകരമായ ഒരു  ദാമ്പത്യ ജീവിതം ആണ് കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി  നയിക്കുകയാണ് ഈ താര ദമ്പതികള്‍. പരസ്പരം താങ്ങും തണലുമായി ജീവിതത്തിലുണ്ടായ പ്രതിസന്ധികളിലും നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങളിലും തളരാതെ ഏവരെയും അസൂയാലുക്കളാക്കുന്ന ജീവിതമാണ് ഇവരുടേത്. എന്നാൽ  ഇപ്പോള്‍ മനോജിന്റെ സ്വഭാവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ബീന ആന്റണി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

മനോജ് പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ്. പ്രണയിക്കുന്ന സമയത്ത് തന്നെ മനോജിന്റെ സ്വഭാവം എനിക്ക് മനസിലായിരുന്നു. പെട്ടന്ന് ദേഷ്യപ്പെടുമെങ്കിലും അതേ വേഗത്തില്‍ തന്നെ തണുക്കുന്ന സ്വഭാവമാണ് മനോജിന്റേത്. ചിലപ്പോള്‍ ഭഗവാന്‍ കൃഷ്ണനോട് വരെ മനോജ് പിണങ്ങും. എന്നിട്ട് വിഗ്രഹം അലമാരയിലോ മറ്റോ ഒളിപ്പിച്ച് വെക്കും. അങ്ങനെയൊക്കെയാണ് മനോജ് പെരുമാറുന്നത്. എന്നോട് ദേഷ്യപ്പെടുമ്പോള്‍ എനിക്ക് തോന്നും മനോജ് ഇപ്പോള്‍ എന്നെ തിന്നുമായിരിക്കും എന്ന് ആ ശബ്ദവും പെരുമാറ്റവും അങ്ങനെയാണ്. ദേഷ്യപ്പെട്ട് കഴിഞ്ഞ് ഇരിക്കുമ്പോള്‍ വെറുതെ പോയി മനൂവെന്ന് വിളിച്ചാല്‍ തന്നെ ആള് കൂളാകും.

പക്ഷെ സംഭവമെല്ലാം കണ്ട എഫക്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് പോയി ആശ്വാസിപ്പിക്കാന്‍ തോന്നാറില്ല. ദേഷ്യപ്പെട്ട് മനോജ് ചിലപ്പോള്‍ ഇറങ്ങിപ്പോകും. ആദ്യം മനോജ് ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ ഹൃദയം തകര്‍ന്ന് ഇരുന്നു. പിന്നെ പിന്നെ എനിക്ക് ശീലമായി. ബൈക്കിലാണ് മനോജ് പുറപ്പെട്ട് പോകുന്നത്. ഇതുവരെ ഒരു അഞ്ഞൂറ് തവണയെങ്കിലും മനോജ് ഇറങ്ങിപ്പോയിട്ടുണ്ടാകും. പോയി കുറച്ച് സമയം കഴിയുമ്പോള്‍ ടൗണിലെല്ലാം കറങ്ങി തിരികെ വരും.

Actress beena antony words about manoj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക