തലയ്ക്ക് കീഴ്പ്പോട്ട് ചലനമില്ലാതെയാണ് അനിയത്തി കിടക്കുന്നത്; ഇന്ന് അവൾ എന്റെ മുത്താണ്; കുടുംബത്തെ പരിചയപ്പെടുത്തി നടി അനു ജോസഫ്

Malayalilife
തലയ്ക്ക് കീഴ്പ്പോട്ട് ചലനമില്ലാതെയാണ് അനിയത്തി കിടക്കുന്നത്; ഇന്ന് അവൾ എന്റെ മുത്താണ്; കുടുംബത്തെ പരിചയപ്പെടുത്തി നടി അനു ജോസഫ്

15 വര്‍ഷത്തിലധികമായി മലയാള സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളില്‍ തിളങ്ങിയ താരം മിനിസ്‌ക്രീന്‍ സജീവയാണ്. കൈരളി ടിവിയിലെ പുട്ടും കട്ടനും എന്ന പരിപാടിയിലാ് ഇപ്പോള്‍ താരം എത്തുന്നത്. കാര്യം നിസ്സാരം എന്ന രസകരമായ പരമ്പരയിലെ അഡ്വ സത്യഭാമയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. 2004 മുതല്‍ മിനിസ്‌ക്രീനില്‍ സജീവയായ താരം നിരവധി സീരിയലുകളിലാണ് ഇതിനോടകം അഭിനയിച്ചിട്ടുളളത്. ഒപ്പം പല ചാനലുകളിലേയ ും പരിപാടികളില്‍ മത്സരാര്‍തിഥിയായും അവതാരകയായുമൊക്കെ താരം എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങുന്ന നടി വിവാഹിതയല്ല. എന്നാൽ ഇപ്പോൾ 
തന്റെ മുടി കാൻസർ രോ​ഗിക്കായി ദാനം ചെയ്തിരിക്കുകയാണ് താരം. അനു തന്റെ കുടുംബത്തെ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ  പരിചയപ്പെടുത്തിയിരുന്നു. 

അനുവിന്റെ വാക്കുകളിങ്ങനെ, 

 ഞാൻ രണ്ട് മാസം കൂടുമ്പോഴൊക്കെയാണ് വീട്ടിലേക്ക് വരുന്നത്. കാസർ​ഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിലാണ് താമസം. വളരെ കുറച്ച് സമയം മാത്രമെ വീട്ടിൽ ചെലവഴിക്കാൻ ലഭിക്കാറുള്ളൂ. ഒരുപാട് പേർ ആവശ്യപ്പെട്ടതിനാൽ ഞാൻ എന്റെ വീടും വീട്ടുകാരെയും പരിചയപ്പെടുത്താൻ പോവുകയാണ്. ഒരു അത്യാവശ്യഘട്ടത്തിൽ വലിയ മോടിയൊന്നുമില്ലാതെ പപ്പ കൈയ്യിലുള്ള സമ്പാദ്യമെല്ലാം കൂട്ടിവെച്ച് പണിതതാണ് ഞങ്ങൾ താമസിക്കുന്ന വീട്. എനിക്ക് ഒരു സഹോദരിയുണ്ട് എന്നത് ഞാൻ മുമ്പ് പ‌റഞ്ഞിട്ടുള്ളതാണ്. അവൾ ജനിച്ചപ്പോൾ മുതൽ ശാരീരികമായി ബുദ്ധമുട്ടുകൾ അനുഭവിക്കുന്ന കുട്ടിയാണ്. പണ്ട് അവളുടെ അസുഖത്തെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. അവൾ തലയ്ക്ക് കീഴ്പ്പോട്ട് ചലനമില്ലാതെയാണ് കിടക്കുന്നത്.

ചെറുതായിരിക്കുമ്പോൾ അവൾ എപ്പോഴും കിടക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് കളിക്കാൻ വരാത്തതിന്റെ പേരിൽ അവളെ ഉപദ്രവിക്കുകയും കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുകയും എല്ലാം ചെയ്യുമായിരുന്നു. അങ്ങനെ എന്റെ ഉപദ്രവം കൂടിയപ്പോൾ വർഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്. പിന്നീട് എനിക്ക് തിരിച്ചറിവ് വന്ന് തുടങ്ങിയപ്പോഴാണ് ഈ വീട് വെച്ച് അവളും ഞങ്ങളുമെല്ലാം ഈ വീട്ടിലേക്ക് മാറിയത്. ഇന്ന് അവൾ എന്റെ മുത്താണ്.

Actress anu joseph introduce her family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES