ഇന്ദ്രന്റെ സീതയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും ഇന്ദ്രന്റെ സ്വന്തം സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സീതയാണ് അതിന് വഴിയൊരിക്കിയത്. എന്തെന്നാല്‍ പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സ്വാസിക എന്ന സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് തനിക്കെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയതോടെയാണ് പൂജ വിജയന്‍ സ്വാസിക എന്ന് പേരുമാറ്റുന്നത്. സിനിമയിലും സീരിയലിലുമായി ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സ്വാസികയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇതിനോടകം തന്നെ സ്വാസിക മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. സ്വാസിക അഭിനയരംഗത്തേക്ക് 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് പ്രവേശിച്ചത്. ഒരു തേപ്പുകാരിയായി കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ അവസരങ്ങളാണ് സിനിമയിൽ നിന്ന് താരത്തെ തേടി എത്തുന്നത്. എന്നാൽ ഇപ്പോൾ താരം കഥാപാത്രത്തിന് വേണ്ടി എത്തും ചെയ്യാൻ തയാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ ആണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാൽ എന്റെ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ല. ഞാൻ നേരത്തെ ജീൻസും ഷോർട്‌സും ധരിക്കുകയും മുടി കളർ ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ലെന്നും സിനിമയിൽ ആയാലും സീരിയലിലായാലും സ്വാസിക കൂടുതൽ സാരി ധരിച്ചുള്ള വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ കണ്ടിട്ടുള്ളത് എന്നുമാണ് സ്വാസിക പറയുന്നത്.