നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയയിൽ മുഴുവൻ പറഞ്ഞത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളുമെല്ലാം ഏവരും ഏറ്റെടുക്കാറുണ്ട്. രസകരമായ പോസ്റ്റുകളുമായിട്ടാണ് നടന്‍ മിക്കപ്പോഴും എത്താറുളളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടി വരദയും നടൻ ജിഷിൻ മോഹനും വിവാഹ മോചിതരായി എന്ന വാർത്ത ചർച്ചക്ക് വഴി തെളിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ജിഷിൻ. രസകരമായ പോസ്റ്റുകൾക്കും അതിലും രസകരമായ ക്യാപ്ഷൻ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ‘പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാന വെറുതേ മോഹിക്കുമെന്നും’ എന്ന് തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. വീഡിയോയിൽ ഒരു പടിക്കെട്ടിൽ ജിഷിൻ ആരെയോ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നതും കാണാം. ‘പ്രിയമുള്ളൊരാളാരോ വരുമെന്ന് നമുക്ക് വെറുതേ മോഹിക്കാമല്ലോ. കാശ് ചെലവുള്ള കേസൊന്നും അല്ലല്ലോ, അല്ലേ’ എന്നാണ് വീഡിയോക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.