Latest News

ദേ എന്നേയും ഓ എല്‍ എക്‌സില്‍ വില്‍ക്കാനിട്ടിരിക്കുന്നു; ; അതും 12000 രൂപയ്ക്ക്: ജിഷിൻ മോഹൻ

Malayalilife
ദേ എന്നേയും ഓ എല്‍ എക്‌സില്‍ വില്‍ക്കാനിട്ടിരിക്കുന്നു; ; അതും 12000 രൂപയ്ക്ക്: ജിഷിൻ മോഹൻ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് നടൻ ജിഷിന് മോഹന്റേത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ്  താരം ശ്രദ്ധേയനാകുന്നത്. ഹ്യൂടർന്ന് നിരവധി അവസരങ്ങളായിരുന്നു ജിഷിനെ തേടി പരമ്പരകളിൽ നിന്ന് എത്തിയിരുന്നത്. ജിഷിന്റെ ഭാര്യ സിനിമ സീരയൽ നടി വരദയാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ജിഷിന് പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് മികച്ച സ്വീകാര്യതയാണ് നൽകാറുള്ളത്. എന്നാൽ ഇപ്പോൾ   രസകരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. ഓ.എല്‍.എക്‌സില്‍ വില്‍ക്കാനിട്ട ടി.വിയില്‍ തന്റെ പടം കണ്ട് ഞെട്ടിയിരിക്കുകയാണ് ജിഷിന്‍. താന്‍ അഭിനയിക്കുന്ന പരമ്പരയില്‍ അച്ഛനെ ഓ.എല്‍.എക്‌സില്‍ വില്‍ക്കട്ടെ എന്നൊരു ഡയലോഗുണ്ടെന്നും, അത് അറംപറ്റി തിരിച്ചടിച്ചതാണെന്നുമാണ് ജിഷിന്‍ തന്റെ കുറിപ്പിലൂടെ പറയുന്നു.

ജിഷിന്റെ കുറിപ്പിങ്ങനെ
ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. അച്ഛാ.. അച്ഛനെ ഞാന്‍ ഓ.എല്‍.എക്‌സില്‍ ഇട്ടു വില്‍ക്കട്ടെ എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ ഓ.എല്‍.എക്‌സില്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, അവര്‍ക്ക് വരെ മനസ്സിലായി, വില്‍ക്കാനുള്ളതാണെന്ന്. ഞാനാണെല്‍ ഫ്രീ ആയിട്ട് കൊടുത്തേനെ പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കുമല്ലെ..

 ആരാധകര്‍ ജിഷിനോട്  സീരിയല്‍ അഭിനയത്തിനുപകരം തലക്കെട്ട് സ്‌പെഷ്യലിസ്റ്റായി പോയാല്‍പ്പോരെയെന്നാണ് ചോദിക്കുന്നത്. കൂടാതെ ആരാധകര്‍ തമാശയായി 12000 എന്നാകില്ല, നിങ്ങളെ 1200 രൂപയ്ക്കാകും വില്‍ക്കുക, ഇട്ടയാള്‍ക്ക് തെറ്റിയതാകും എന്നെല്ലാമാണ്  പറഞ്ഞുവയ്ക്കുന്നത്.
 

Actor jishin mohan olx post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക