Latest News

ആദി വെറും ചെറ്റ പരമ നാറി; ഒപ്പം ഉപ്പും മുളകും കാണാറുണ്ടെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടിയും; ശ്രദ്ധനേടി കണ്ണന്റെ പോസ്റ്റ്..

Malayalilife
ആദി വെറും ചെറ്റ പരമ നാറി; ഒപ്പം ഉപ്പും മുളകും കാണാറുണ്ടെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടിയും; ശ്രദ്ധനേടി കണ്ണന്റെ പോസ്റ്റ്..


ഴവില്‍ മനോരമയിലെ തട്ടീം മുട്ടീം ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരങ്ങളാണ് മീനാക്ഷിയും കണ്ണനും. സഹോദരങ്ങളായി വേഷമിടുന്ന ഇരുവരും യഥാര്‍ഥ ജീവിതത്തിലും സഹോദരങ്ങള്‍ തന്നെയാണ്. എട്ടുവര്‍ഷമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ പ്രേക്ഷകര്‍ക്ക് മുന്നിലാണ് ഇവര്‍ കുട്ടികളായി വന്നതും ഇപ്പോള്‍ യൗവനത്തിലേക്ക് കടന്നതും. മീനാക്ഷിയുടെ വിവാഹം പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ പഠനം തുടരുന്നതിനായി മീനാക്ഷി പിന്മാറുകയാണന്ന വാര്‍ത്ത തട്ടീം മുട്ടീം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു. പരമ്പരയില്‍ നിന്നും താരം പിന്മാറിയെങ്കിലും മീനാക്ഷി ഉണ്ടാക്കിയ ഓളം കെട്ടടങ്ങിയിട്ടില്ല.

അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മീനാക്ഷിയെയും കണ്ണനെയും എത്തുന്നത്. പിന്നീടാണ് തട്ടീം മുട്ടീം സീരിയലില്‍ അഭിനയിക്കാനുള്ള അവസരവും ഇവരെ തേടിയെത്തിയത്. പ്രായം കുറഞ്ഞ പ്രേക്ഷകരെയും സീരിയലിലേക്ക് ആകര്‍ഷിക്കാനും ഇവര്‍ക്കായി. എട്ടു വര്‍ഷം  മീനാക്ഷിയുമായി തകര്‍പ്പര്‍ പ്രകടനം കാഴ്ചവച്ച ഭാഗ്യ ലക്ഷ്മിക്ക് പഠന ആവശ്യങ്ങള്‍ക്കായിട്ടാണ് പിന്മാറേണ്ടി വന്നെങ്കിലും ഇപ്പോഴും മീനാക്ഷിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇരുവരെയും കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

ഇപ്പോള്‍ വൈറല്‍ ആകുന്നത് കണ്ണനായി എത്തുന്ന സിദ്ധാര്‍ത്ഥിന്റെ ഇന്‍സ്റ്റയിലെ ക്യു & എ സെക്ഷനിലെ ചില ചോദ്യോത്തരങ്ങളാണ്. മീനാക്ഷിക്ക് സുഖമാണോ, ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്, എന്ന് പറയുന്നതിനാണ്, സുഖമായി ഇരിക്കുന്നു. ഞങ്ങളും മിസ് ചെയ്യുന്നതായി കണ്ണന്‍ പറയുന്നത്. എന്തുകൊണ്ട് സിനിമ നോക്കുന്നില്ല എന്ന ചോദ്യത്തിന് ചെയ്തു തുടങ്ങണം എന്ന മറുപടിയും താരം നല്‍കുന്നുണ്ട്. ഉപ്പും മുളകും കാണാറുണ്ട് നിങ്ങളു പൊളിയാ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. വളരെ നന്നായി ഇനിയും കാണണം, വല്ലപ്പോഴും തട്ടീം മുട്ടീം കൂടി കാണണം അവര്‍ക്കും ജീവിക്കട്ടെ എന്നായിരുന്നു സിദ്ധുവിന്റെ മറുപടി. ആദിയേട്ടനെ പറ്റി എന്തെങ്കിലും പറയാണോ എന്ന ചോദ്യത്തിന് വെറും ചെറ്റ പരമ നാറി എന്നതിനൊപ്പം തന്നെ വളരെ നല്ല ആര്‍ട്ടിസ്റ്റാണെന്നും ഒറ്റടേക്കില്‍ ഷോട്ട് ഓക്കെ ആക്കുന്ന ഭാവി നായകനെന്നും സിദ്ധു കുറിച്ചിട്ടുണ്ട്.

ദിവസം എത്ര വരുമാനം കിട്ടുന്നുണ്ട് എന്ന ചോദ്യത്തിന് വളരെ തുച്ഛം മാത്രം എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ പോസ്റ്റും പോസ്റ്റിലെ കമന്റുകള്‍ക്ക് താരം നല്‍കുന്ന മറുപടിയകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read more topics: # thatteem muttem,# kannan,# sidharth
thatteem mutteem fame sidharth post viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക