Latest News

തട്ടിയും മുട്ടിയിലോട്ടുള്ള തിരിച്ചുവരവ് അറിയിച്ചു ശാലു കുര്യൻ്റെ രസകരമായ പോസ്റ്റ്; അതിലും രസകരമായ മഞ്ജു പിള്ളയുടെ കമൻറ്

Malayalilife
തട്ടിയും മുട്ടിയിലോട്ടുള്ള തിരിച്ചുവരവ് അറിയിച്ചു ശാലു കുര്യൻ്റെ രസകരമായ പോസ്റ്റ്; അതിലും രസകരമായ മഞ്ജു പിള്ളയുടെ കമൻറ്


പ്പോൾ മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന ചക്കപ്പഴത്തിനും ഉപ്പും മുളകിനും ഒക്കെ മുൻപേ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടിം മുട്ടിം. ഏകദേശം പത്തു വർഷമായി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളുടെ പട്ടികയിൽ ഇന്നും ഒന്നാമതാണ് തട്ടിമുട്ടിം. അർജുനൻറെ അമ്മ മായാവതി അമ്മയും അർജുനൻറെ ഭാര്യ മോഹനവല്ലിയും തമ്മിലുള്ള സ്നേഹത്തിൻ്റയും വഴക്കിന് യുമൊക്കെ കഥപറയുന്ന ഒരു ഹാസ്യ സീരിയലാണ് തട്ടിമുട്ടിം. ഇതിൽ പണത്തിന് അഹങ്കാരത്തിൽ നടക്കുന്ന ഒരു കുശുമ്പി കഥാപാത്രമാണ് ശാലു കുര്യൻ ചെയ്യുന്നത്. ശാലുവിന് ഇടയ്ക്ക് ഈ സീരിയലിൽ നിന്ന് ഗർഭിണി ആയതിനാൽ മാറിനിൽക്കേണ്ടി വന്നു. ഇപ്പോൾ താരം തിരിച്ചു വരുന്ന വാർത്തയാണ് പിന്നെയും സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.



വിധുബാല എന്ന കഥാപാത്രമായിട്ടാണ് നടി പരമ്പര എത്തുന്നത്. അർജുനൻറെ ഇളയസഹോദരൻ സാധ്യത ഭാര്യയാണ് വിധു. അർജുനൻ്റെ കുടുംബം താമസിക്കുന്ന വീടിൻ്റെ അടുത്ത് തന്നെയാണ് സഹദേവനും ഭാര്യ വിധവും താമസിക്കുന്നത്. കുറച്ച് കുശുമ്പും കുന്നായ്മയും അല്പം പ്രഹസനവും കലർന്ന ഒരു കഥാപാത്രമാണ് ശാലു ഇതിൽ ചെയ്യുന്നത്. അടുത്തിടെ നടി പരമ്പരയിൽ നിന്നും വിട്ടു നിന്നു. തുടർന്ന് അമ്മയായ സന്തോഷം ശാലു കുര്യൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അലിസ്റ്റർ മെൽവിൻ എന്ന് പേരുള്ള ഒരു ആൺകുഞ്ഞ് ആണ് ശാലുവിനും ഭർത്താവിനും ഇപ്പോഴുള്ളത്. ക്രസ്തുമസ്സ് സയത്ത് മകനും ഭർത്താവും കുടുംബവുമായുള്ള ചിത്രങ്ങൾ ശാലു കുര്യൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.


2017 ലായിരുന്നു നടിയുടെ വിവാഹം. വീട്ടുകാർ നിശ്ചയിച്ച വിവാഹം ആണെന്നും പെണ്ണുകാണാൻ ആണ് ആദ്യമായി ശാലു തൻറെ ഭർത്താവിനെ കാണുന്നതെന്നും മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു. തട്ടിയും മുട്ടിയുടെയും ഷൂട്ട് നടക്കുന്ന സമയം സെറ്റിലുള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശാലു പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴും പുതിയ പോസ്റ്റുമായാണ് നടി ഇൻസ്റ്റഗ്രാമിൽ എത്തിയത്. തട്ടീം മുട്ടിയിലെ സഹ താരങ്ങൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് നടി ഇത്തവണ എത്തിയത്. ചിത്രത്തിൽ ഇതിൽ മഞ്ജുപിള്ള ഭാഗ്യലക്ഷ്മി മനീഷ തുടങ്ങിയവരാണ് നടിക്കൊപ്പം ഉള്ളത്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പെണ്ണുങ്ങളെ, നിങ്ങളെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു. നമ്മുടെ പൊട്ട തമാശകളും , ലൂസ് ടോക്സ്, ഷൂട്ടിംഗ് അങ്ങനെ എല്ലാം മിസ്സ് ചെയ്യുന്നു. അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കണ്ട. പൂർവാധികം ശക്തിയായി ഞാൻ തിരിച്ചു വരുമെന്നാണ് ചിത്രത്തിനൊപ്പം ശാലു കുര്യൻ കുറച്ചത്. അതേസമയം ഇതിന് താഴെ കമൻ്റുമായി മഞ്ജുപിള്ളയും വന്നു. ചുണയുണ്ടെങ്കിൽ പെട്ടെന്ന് വാടി മരമാക്രി എന്നാണ് മഞ്ജുപിള്ള ശാലു കുര്യൻ്റെ പോസ്റ്റിനു താഴെ കമൻറ് ചെയ്തത്. സമ്മതിക്കില്ല എന്നാണ് ശാലു മറുപടിയുമായി എത്തിയത്.


ഇതിനോടകം തന്നെ എഴുന്നൂറോളം എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ സീരിയലിൽ മിമിക്രിയും കോമഡി ആർട്ടിസ്റ്റുകളും നിരവധിയാണ്. ജയകുമാർ, മഞ്ജുപിള്ള, കെപിഎസി ലളിത, നസീർ സംക്രാന്തി അങ്ങനെ നിരവധി താരങ്ങളുണ്ട്. വളരെ ഏറെ വർഷമായി റേറ്റിംഗിൽ തന്നെ മുന്നോട്ടു പോകുന്ന പരമ്പരയാണ് തട്ടിം മുട്ടിയും.

thateem muteem mazhavil manorama shalu kurian

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക