മലയാളത്തിലെ എക്കാലത്തെയും മികച്ച ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട നല്‍കി. നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത്. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു.
തന്റെ ബാല്യകാല ഓര്‍മ്മകള്‍ പേറുന്ന പാലിയം തറവാട് പി ജയചന്ദ്രന് ഏറെ പ്രിയപ്പെട്ട ഇടം തന്നെ ആയിരിന്നു. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണര്‍ത്തിയ പാലിയത്തെ മണ്ണിലാണ് ഇനി നിത്യ ഹരിത ഗായകന്റെ അന്ത്യ വിശ്രമം. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ചരിത്രം ഉറങ്ങുന്ന പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്. കോവിലകവും കുടുംബ വീടുകളും നാലുകെട്ടും കുളങ്ങളും ഊട്ടുപുരയും ക്ഷേത്രങ്ങളും ഉള്ള അവിടുത്‌കെ മണ്ണില്‍ നിന്നാണ് ജയചന്ദ്രന്‍ ജീവിതത്തിലേക്കും സംഗീതത്തിലേക്കും പിച്ച വച്ച് തുടങ്ങിയത്.
പാലിയം വക ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ചെണ്ട വാദ്യത്തിലും തായമ്പകയിലും കമ്പം തോന്നിയ കുട്ടി ആഗ്രഹിച്ചത് വലിയ മേളക്കാരനാകാന്‍ ആയിരുന്നു. ജയചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞത് പോലെ ഉള്ളില്‍ ഒരു റിതം രൂപപ്പെടുത്തിയത് ചേന്ദമംഗലം എന്ന നാടാണ്. ഗായകന്‍ ആയ ശേഷം വരവ് വിശേഷ അവസരങ്ങളില്‍ മാത്രം ആയി ചുരുങ്ങിയെങ്കിലും വന്നാല്‍ പിന്നെ പാട്ടും വര്‍ത്തമാനങ്ങളുമായി തനി പാലിയംകാരനാകും ജയചന്ദ്രന്‍. മുന്‍നിര ഗായകരെയും പുതുമുഖ ഗായകരെയും ഒരുമിച്ച് കൊണ്ടുവന്ന് പുതിയ സംഗീതാനുഭവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജയചന്ദ്രന്‍ തന്റെ സംഗീത ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചിട്ടാണ് ഈ ലോകത്തോട് വിട പറയുന്നത്.
തന്റെ 78-ാം വയസില്‍ സംഗീത സംവിധായകന്‍ ആയതിന്റെ സന്തോഷം കൂടി പങ്കുട്ടുകൊണ്ടാണ് ഏക്കാലത്തെയും മഹാനായ സംഗീതഞ്ജന്‍ യാത്രയാകുന്നത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ നീലിമേ എന്ന പാട്ടാണ് അദ്ദേഹം സംഗീതം നല്‍കി നടി മഞ്ജു വാര്യര്‍ തന്റെ ഫേയ്സബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ 78-ാം പിറന്നാള്‍ ദിവസമാണ് ഗാനം റിലീസ് ചെയ്തത്. മറ്റൊരു ഗാനത്തിന്റെ റിക്കോര്‍ഡ് സമയത്ത് ഇടവേളയിലാണ് തനിക്ക് ഈണം ഇടാന്‍ ഒരു പല്ലവി കുറിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. അത് പിന്നീട് ഒരു മുഴുനീള ഗാനമായി മാറുകയുമാണ് ചെയ്തത്.