Latest News

നടൻ റിയാസ് ഖാന്റെ ഭാര്യമാതാവാവും പ്രശസ്ത നടിയുമായ കമല കാമേഷ് അന്തരിച്ചു; വിടപറഞ്ഞത് മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അതുല്യ പ്രതിഭ

Malayalilife
നടൻ റിയാസ് ഖാന്റെ ഭാര്യമാതാവാവും പ്രശസ്ത നടിയുമായ കമല കാമേഷ് അന്തരിച്ചു; വിടപറഞ്ഞത് മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അതുല്യ പ്രതിഭ

പ്രശസ്ത നടി കമല കാമേഷ് (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ റിയാസ് ഖാന്റെ ഭാര്യമാതാവാണ്. നടിയും നര്‍ത്തകിയുമായ ഉമ റിയാസ് ഖാനാണ് മകള്‍. അന്തരിച്ച സംഗീത സംവിധായകന്‍ കാമേഷാണ് ഭര്‍ത്താവ്. 1974ലാണ് കാമേഷിനെ വിവാഹം ചെയ്തത്. 1984 കാമേഷ് അന്തരിച്ചു 

മലയാളത്തില്‍ 11 സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വെളിച്ചം വിതറുന്ന പെണ്‍കുട്ടി, ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതംഗമയ, വീണ്ടും ലിസ, രുഗ്മ, ഒരു സന്ദേശം കൂടി, അസ്ഥികള്‍ പൂക്കുന്നു, ധീം തരികിട തോം, ഉത്സവപ്പിറ്റേന്ന് തുടങ്ങിയവയാണ് കമല കമേഷ് അഭിനയിച്ച മലയാള ചിത്രങ്ങള്‍. വീട്ല വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

Read more topics: # കമല കാമേഷ്
kamala kamesh passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക