ഇന്ദ്രേട്ടന് പിറന്നാള്‍ ആശംസകളുമായി സീത; ആശംസകള്‍ അറിയിക്കുന്നതിനിടെ സ്വാസികയുടെ കണ്ണു നിറഞ്ഞോ എന്ന് ആരാധകര്‍

Malayalilife
topbanner
ഇന്ദ്രേട്ടന് പിറന്നാള്‍ ആശംസകളുമായി സീത; ആശംസകള്‍ അറിയിക്കുന്നതിനിടെ സ്വാസികയുടെ കണ്ണു നിറഞ്ഞോ എന്ന് ആരാധകര്‍

നപ്രിയ സീരിയലാണ് ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത സീത. സീതയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടനാണ് ഷാനവാസ്.  ഒരുഘട്ടത്തില്‍ ഷാനവാസിനെ സീരിയലില്‍ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം താരത്തെ തിരികെക്കൊണ്ടുവന്നിരുന്നു. സീതയ്ക്കും ഇന്ദ്രനും ധാരാളം ആരാധകരെയാണ് സീരിയല്‍ നേടിക്കൊടുത്തത്. സീതയും ഇന്ദ്രനായും എത്തിയ സ്വാസികയും ഷാനുവും, അഭിനയിക്കുകയിരുന്നില്ല പരസ്പരം ജീവിച്ചു കാണിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയവും കുടുംബ ജീവിതവും അത്രത്തോളമാണ് മലയാള ടെലിവിഷന്‍ ആരാധകര്‍ക്കുള്ളില്‍ ഓളം ഉണ്ടാക്കിയത്.സീത അവസാനിച്ച ശേഷം സ്വാസിക സിനിമയില്‍ സജീവമായപ്പോള്‍ ഷാനവാസ് സീരിയലിലാണ് തിരക്കിലായത്.

 
 
 
 
 
 
 
 
 
 
 
 
 

Happy bday indretaa....#shanuka #indrettan #shanavas_shanu #shanavas #seetha #shanavasshanu

A post shared by ONLY FOR SWASIKA LOVERS (@swasikavijay) on

ഇന്ദ്രനായി എത്തിയ ഷാനുവിന്റെ ജന്മദിനമായിരുന്നു ഇന്നലെ. തന്റെ സുഹൃത്തായ ഷാനുവിന് ആശംസകളുമായി സ്വാസിക ഇട്ട വീഡിയോയാണ് ഇപ്പോള്‍ ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സീതയിലെ നിമിഷങ്ങള്‍ ഓര്‍ത്തെടുത്താണ് സ്വാസിക ഷാനവാസിന് ആശംസകള്‍ നേര്‍ന്നത്. സ്വാസികയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. ഷാനുവിന് ആശംസകള്‍ അര്‍പ്പിക്കുന്നതിനൊപ്പം, ഞങ്ങളുടെ സീതേച്ചിയുടെ കണ്ണുകള്‍ അല്‍പ്പം നിറഞ്ഞോ എന്ന സംശയവും ആരാധകര്‍ വീഡിയോയ്ക്ക് താഴെ പങ്ക് വയ്ക്കുന്നുണ്ട്. വൈറലാകുന്ന വീഡിയോ കാണാം

Read more topics: # swasika wishes,# shanavas on his,# birthday
swasika wishes shanavas on his birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES