Latest News

ഇനി ആരും സീതേച്ചീ എന്ന് വിളിക്കില്ലല്ലോ; സീത അവസാനിച്ച ശേഷമുളള ജീവിതത്തെക്കറിച്ച് മനസ്സ് തുറന്ന് സ്വാസിക

Malayalilife
    ഇനി ആരും സീതേച്ചീ എന്ന് വിളിക്കില്ലല്ലോ; സീത അവസാനിച്ച ശേഷമുളള ജീവിതത്തെക്കറിച്ച് മനസ്സ് തുറന്ന് സ്വാസിക

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക വിജയ്.. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലെ സ്വാസികയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ നിന്നും സ്വാസിക മിനിസ്‌ക്രിനിലേക്ക് കടന്നെത്തിയത് സീത എന്ന സീരിയലിലൂടെയാണ്. ഇപ്പോള്‍ സിനിമയില്‍ സജീവമായ താരം സിനിമയിലെ തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്.

ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ വലിയ ഹിറ്റായിരുന്നു. സീതഇന്ദ്രന്‍ ജോഡികളാണ് സീരിയലിനെ മികച്ച രീതിയില്‍ മുന്നോട്ട ുകൊണ്ടു പോയത്. സീരിയലിലെ കരുത്തുറ്റ കഥാപാത്രമായി ശ്രദ്ധനേടുമ്പോഴും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് സജീവയായിരുന്നു താരം. സീത എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ സിനിമിയില്‍ സജീവമാണ്. ഇപ്പോള്‍ സീത അവസാനിച്ച ശേഷമുളള തന്റെ വിശേഷങ്ങളും സിനിമയിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ചും മനസ്സു തുറന്നിരിക്കയാണ്. സീത അവസാനിച്ച ശേഷം വലിയ വിഷമായിരുന്നുവെന്ന് സ്വാസിക പറയുന്നു. ഇനി ആരും സീതേച്ചി എന്നു വിളിക്കില്ലല്ലോ  എന്നോര്‍ത്തായിരുന്നു വിഷമം. നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടമുളള ആളാണ് സ്വാസിക. അഭിനയത്തില്‍ സജീവമായിരിക്കുമ്പോഴും നൃത്തിനു താരം മുന്‍ഗണന നല്‍കിയിരുന്നു. സ്‌റ്റേജ് ഷോകളിലും മറ്റും താരം സജീവസാന്നിധ്യമായിരുന്നു. വിദ്യാബാലനാണ് തനിക്ക് ഏറെ ഇഷ്ടമുളള നടിയെന്ന് പറയുന്ന സ്വാസിക ഷാറൂഖ് ഖാനെയാണ് തനിക്ക് ഇനി കാണാന്‍ ആഗ്രഹം ഉളളതെന്നും പറയുന്നു.

മോഹന്‍ലാലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദൈവതുല്യനായ മനുഷ്യനാണെന്നായിരുന്നു സ്വാസികയുടെ മറുപടി. പുറമേ കാണുമ്പോള്‍ സീരിയസാണെന്ന് കാണിക്കാറുണ്ടെങ്കിലും ഉള്ളുകൊണ്ട് വളരെ പാവമാണ് മമ്മൂക്ക. എല്ലാവരേയും പോസിറ്റീവായി കൂടെ നിര്‍ത്തുന്നയാളാണ് നാദിര്‍ഷ. എപ്പോഴും പാട്ടും ഡാന്‍സുമൊക്കെയായി അങ്ങനെയൊരു മൂഡില്‍ നടക്കുന്നയാളാണ് ഷെയ്ന്‍ നിഗം, എല്ലാ കാര്യങ്ങളേയും വെല്‍ക്കം ചെയ്യും. വളരെ ഫണ്ണായ ക്യാരക്ടറാണ് ബിജു മേനോന്‍. തന്റെ നല്ലൊരു സുഹൃത്താണ് സിജു വില്‍സണ്‍, സ്വീറ്റായി, എപ്പോഴും ചിരിച്ച മുഖത്തോടെ സംസാരിക്കുന്നയാളാണ് നൈല ഉഷ. ജോജു ചേട്ടന്‍ ഭയങ്കര എനര്‍ജറ്റിക്കാണ്, ഒരു നടന് വേണ്ട എല്ലാ കാര്യങ്ങളും ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണെന്നും താരം പറയുന്നു.

swasika open ups about the life after seetha serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES