ബിഗ്‌ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് അല്‍പസമയം മുമ്പ് വര്‍ണാഭമായ തുടക്കമായി. അതേസമയം ട്വിസ്റ്റുകളും സര്‍പ്രൈസുകളും ഇനിയും അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് അവതാരകനായി എത്തിയ മോഹന്‍ലാല്‍ സുരേഷിനെ പുറത്തേക്ക് വിളിച്ചത് പ്രേക്ഷകര്‍ക്ക് ഞെട്ടലായി.
ഇപ്പോള്‍ ഫൈനലിസ്റ്റുകളായ അരിസ്റ്റോ സുരേഷ്, സാബു, പേളി, ശ്രീനിഷ്, ഷിയാസ് എന്നിവരാണ് ബിഗ്‌ബോസ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെക്ക് വന്ന മോഹന്‍ലാല്‍ ട്വിസ്റ്റുകള്‍ അവസാനിച്ചിട്ടില്ലെന്ന് സൂചന നല്‍കിയാണ് സുരേഷിനെ തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞത്. വോട്ടു കുറവുള്ളയാളെ ആണ് ഏറ്റവും ആദ്യം പുറത്തേക്ക് വിളിച്ചതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ പുറത്തേക്ക് വരുമെന്നം ഫൈനലില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ കാണുകയുള്ളു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
മുഖം മറച്ച രണ്ടുപേര്‍ എത്തി സുരേഷിനെ കസേരയിലിരുത്തിയാണ് പുറത്തേക്ക് കൊണ്ടുപോയത്. സുരേഷിന്റെ അപ്രതീക്ഷിത വിടവാങ്ങള്‍ മത്സരാര്‍ഥികളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ.് ഇനി നാലു പേരാണ് അവശേഷിക്കുന്നത്. ലാല്‍ ഇനിയും രണ്ടോ മൂന്നോ പേരെ കൂടി പുറത്തേക്ക് വിളിക്കുമെന്നാണ് കരുതുന്നത്.