Latest News

സ്വാതി നക്ഷത്രം ചോതിയില്‍ നിന്നും ഔട്ട് ആയ ശ്രീജിത്തിന് ലഭിച്ച ഭാഗ്യം കണ്ടോ? സീരിയലില്‍ നിന്നും ശ്രീജിത്ത് വിജയിന് ലഭിച്ചത് ആരും കൊതിക്കുന്ന സൗഭാഗ്യം..!

Malayalilife
സ്വാതി നക്ഷത്രം ചോതിയില്‍ നിന്നും ഔട്ട് ആയ ശ്രീജിത്തിന് ലഭിച്ച ഭാഗ്യം കണ്ടോ?  സീരിയലില്‍ നിന്നും ശ്രീജിത്ത് വിജയിന് ലഭിച്ചത് ആരും കൊതിക്കുന്ന സൗഭാഗ്യം..!


തിനിര്‍വ്വേദത്തിലെ പപ്പുവായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ശ്രീജിത്ത് വിജയ്. മിനിസ്‌ക്രീനില്‍ സജീവമായ ശ്രീജിത്ത് സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലെ നായകനായി എത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ശ്രീജിത്ത് സീരിയലില്‍ നിന്നും പുറത്തുപോയി. ഇപ്പോള്‍ നടന്റെ പുതിയ വിശേഷമാണ് വൈറലാകുന്നത്.

ടി.കെ രാജീവ്കുമാര്‍ സംവിധനം ചെയ്ത രതിനിര്‍വേദം എന്ന ചിത്രത്തില്‍ പപ്പുവായി വന്ന് പ്രിയങ്കരനായി മാറിയ നടനാണ് ശ്രീജിത്ത് വിജയ്. തൃപ്പുണിത്തുറ സ്വദേശിയായ  താരം മോഡലും നടനും  ആര്‍ജെയും വിജെയുമൊക്കയാണ്. ഫാസില്‍ ചിത്രം ലിവിങ് ടുഗെദറിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തുന്നത്. ഭരതന്‍ സംവിധാനം ചെയ്ത് 1978ല്‍ റിലീസായ രതിനിര്‍വേദം പുനര്‍നിര്‍മ്മിച്ചപ്പോള്‍ പപ്പുവായെത്തിയത് ശ്രീജിത് ആയിരുന്നു. ശ്വേത മേനോനാണ് കേന്ദ്ര കഥാപാത്രമായെത്തിയത്. രതി നിര്‍വ്വേദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. 2018 ലായിരുന്നു ശ്രീജിത്തിന്റെ വിവാഹം. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥിനെയാണ് ശ്രീജിത്ത് വിവാഹം ചെയ്തത്. ഇവരുടെ വിവാഹച്ചിത്രങ്ങളും നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.

സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിക്കാതായതോടെയാണ് ശ്രീജിത്ത് മിനിസ്‌ക്രീനില്‍ ശ്രദ്ധ പതിപ്പിച്ചത്. തുടര്‍ന്ന് മിനിസ്‌ക്രീനില്‍ അവതാരകനായി എത്തിയ താരം അതിനു ശേഷം ദുബായിലെ ഒരു മലയാളം എഫ് എം റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കി ആയി തിളങ്ങുകയും ചെയ്തു. സീ കേരളയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വാതി നക്ഷത്രം  ചോതി എന്ന സീരിയലിലെ നായകന്‍ നീല്‍ എന്ന കഥാപാത്രത്തെയാണ് ശ്രീജിത്ത് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ശ്രീജിത്തിനെ സീരിയലില്‍ നിന്നും കാണാതായി. ഇപ്പോള്‍ മറ്റൊരു നടനാണ് നീല്‍ ആയി എത്തുന്നത്. അതേസമയം ഇപ്പോള്‍ തനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യത്തിന്റെ കഥ ശ്രീജിത്ത് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കയാണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ച വിവരമാണ് അത്. മലയാളം തഴഞ്ഞ ശ്രീജിത്തിനെ ബോളിവുഡാണ് ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ശ്രീജിത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

അമര്‍ കോളനി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫീച്ചര്‍ ഫിലിമാണെന്നും ഇത്ര പ്രഗത്ഭനായ സംവിധായകന്റെയും അണിയറ പ്രവര്‍ത്തകരുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്നും ശ്രീജിത്ത് വിജയ് കുറിച്ചു. ഹിമാചല്‍ പ്രദേശ്, ഷിംല എന്നിവിടങ്ങളിലെ മഞ്ഞുമലകള്‍ക്ക് മുകളിലാണ് ചിത്രീകരണം ആരംഭിച്ചതെന്നും ശ്രീജിത്ത് വ്യക്തമാക്കി. സിദ്ധാര്‍ത്ഥ് ചൗഹാന്‍ ആണ് ചിത്രം ഒരുക്കുന്നത്. മോധുല പാലിറ്റാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.



 

Read more topics: # sreejith vijay,# serial
sreejith vijay serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES