എന്നും ഓര്‍ത്തിരിക്കുന്ന നിമിഷം; മനോഹരമായ വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

Malayalilife
 എന്നും ഓര്‍ത്തിരിക്കുന്ന നിമിഷം; മനോഹരമായ വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

ടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിനോട് ആരാധകര്‍ ഏറെ ഇഷ്ടമുണ്ട്. ടിക്ടോക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെട്ടത്. ഒരു സമയത്ത് തന്റെ ചിത്രങ്ങളിലീടെയും ടിക്ടോക്ക് വീഡിയോകളിലൂടെയും സോഷ്യ ല്‍ മീഡിയ  പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞു നിന്ന താരമാണ് സൗഭാഗ്യ. താരാ കല്യാണിനൊപ്പമുളള ടികിടോക്കുകളും നൃത്ത വീഡിയോകളും പങ്കുവച്ച് താരം എത്താറുണ്ട്. തന്റെ അമ്മ താരാകല്യാണിന്റെ നൃത്ത വിദ്യാര്‍ത്ഥിയും തന്റെ സുഹൃത്തുമായ അര്‍ജ്ജുന്‍ സോമശേഖറിനെയാണ് താരം വിവാഹം ചെയ്തത്. ടാറ്റൂ ആര്
ട്ടിസ്റ്റ് കൂടിയാണ് താരം. വിവാഹത്തെക്കുറിച്ച് മകള്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ഡബ്‌സ്മാഷ് വീഡിയോ പങ്കുവെച്ചും ഡാന്‍സ് ചെയ്തുമൊക്കെ ഇവരെത്താറുണ്ട്.

സൗഭാഗ്യ  അഭിനയത്തിലേക്ക് എത്തിയില്ലെങ്കലും ഭര്‍ത്താവ് അര്‍ജ്ജുന്‍ അഭിനയത്തിലേക്ക് ചേക്കേറിയിരുന്നു.ഡാന്‍സ് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് അര്‍ജുന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

അതേസമയം അര്‍ജുനൊപ്പമുളള സൗഭാഗ്യയുടെ പുതിയ ചിത്രവും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗഭാഗ്യ പങ്കുവെച്ച ചിത്രവും അതിന് താരപുത്രി നല്‍കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമായിരിക്കുന്നത്. അവന്‍ എന്റെ കൈപിടിച്ചിരിക്കുകയാണ്, അത് വിടില്ല എന്നെനിക്ക് ഉറപ്പുണ്ട് എന്നാണ് അര്‍ജുനൊപ്പമുളള ചിത്രത്തിന് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം പങ്കുവച്ച വീഡിയോയും വൈറലാകുന്നുണ്ട്. വിളക്ക് കൊടുത്ത് സൗഭാഗ്യയേയും അര്‍ജ്ജുനെയും വീട്ടിലേക്ക് കയറ്റുന്ന താരാകല്യാണിന്റെ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. മറക്കാനാകാത്ത നിമിഷങ്ങളാണ് അതെന്നാണ് സൗഭാഗ്യ പറയുന്നത്. വിവാഹശേഷം എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തിയ ശേഷമുളള വീഡിയോ ആണ്. അതിന് ശേഷം അടുത്ത ദിവസമാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നത്. 

പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. മേയ്ഡ് ഫോര്‍ ഈച്ച് അദര്‍, ക്യൂട്ട് കപ്പിള്‍സ് എന്നൊക്കെയാണ് സൗഭാഗ്യയുടെ ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്.കൂടാതെ സൗഭാഗ്യ അതിസുന്ദരി ആയിരിക്കുന്നുവെന്നും കട്ടക്ക് പിടിച്ചുനില്‍ക്കുകയാണ് അര്‍ജുനെന്നും ആരാധകര്‍ കുറിച്ചു. 

Read more topics: # sowbhagya venkitesh,# shares a video
sowbhagya venkitesh shares a video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES