Latest News

സീരിയല്‍ താരം പ്രാര്‍ത്ഥനാ കൃഷ്ണനൊപ്പം മൂകാംബികയില്‍ തൊഴുത് സൂര്യ; ദാവണിയില്‍ സുന്ദരിയെന്ന് ആരാധകര്‍; ബിഗ് ബോസ് താരം പങ്ക് വച്ച വീഡിയോ കാണാം

Malayalilife
സീരിയല്‍ താരം പ്രാര്‍ത്ഥനാ കൃഷ്ണനൊപ്പം മൂകാംബികയില്‍ തൊഴുത് സൂര്യ; ദാവണിയില്‍ സുന്ദരിയെന്ന് ആരാധകര്‍; ബിഗ് ബോസ് താരം പങ്ക് വച്ച വീഡിയോ കാണാം

ലാരംഗത്ത് വര്‍ഷങ്ങളായി നിറ സാന്നിധ്യമായിരുന്നെങ്കിലും സൂര്യ ജെ മേനോന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്  ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ്.  ഇപ്പോഴിതാ താരത്തിന്റെ  കുടജാദ്രി യാത്രയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. സീരിയല്‍ താരമായ പ്രാര്‍ത്ഥനാ കൃഷ്ണനും സൂര്യക്കൊപ്പമുണ്ട്.

റീല്‍സിലൂടെ  മിക്കപ്പോഴും ഒന്നിച്ചെത്തുന്ന ഇവരുടെ കോംബോ ആരാധകര്‍ക്ക് സുപരിചിതമാണ്. മയില്‍പീലിയുടെ ചിത്രപ്പണികളുളള ദാവണി ഉടുത്താണ് ക്ഷേത്ര നടയില്‍ സൂര്യ എത്തിയത്. ക്ഷേത്രത്തിന്റെയും പ്രദേശത്തിന്റെയും മനോഹാരിത ഒപ്പിയെടുത്തുള്ള ചിത്രങ്ങളും വീഡിയോകളുമാണ് താരം പങ്കുവച്ചവയില്‍ കൂടുതലും കാാണുവാന്‍ സാധിക്കുക. സൂര്യയുടെ ദാവണി മനോഹരമെന്ന കമന്റുകളുമായി നിരവധി ആരാധകരാണ് പ്രതികരിച്ചത്.. ദാവണിയില്‍ താരത്തിന്റെ സൗന്ദര്യം കൂടിയെന്നും ചിലര്‍ പറഞ്ഞു.

സൂര്യയുടെ വാക്കുകള്‍

എപ്പോഴും ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതായിരുന്നു തന്റെ താല്‍പര്യം  അങ്ങനെയാണ് ഡിജെ രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ അന്ന് ഡിജെയിംഗിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നാട്ടിലുണ്ടായിരുന്നത്. നമ്മുടെ ഉള്ളിലുള്ള ടെന്‍ഷന്‍സ് ഒക്കെ ഒഴിവാക്കാന്‍ വേണ്ടിയുള്ളതാണ് ഡിജെ. നല്ല മ്യൂസിക് അവിടെ ഉണ്ടാവും. നമുക്ക് അത് ആസ്വദിക്കാം, നൃത്തം ചെയ്യാം. നമ്മുടെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും മികച്ച കാര്യമാണ് ഡാന്‍സ്.

ബിഗ് ബോസില്‍ തന്റേതായ രീതിയില്‍ വ്യത്യസ്മായി  ഷോയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം തന്നെ നിരവധി വിമര്‍ശകരുമാണ് ഉണ്ടായിരുന്നത്. ഷോയിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തൊട്ടുമുമ്പ് പുറത്തായെങ്കിലും ഇന്നും കലാരംഗത്തെ നിറസാന്നിധ്യമാണ് മലയാളത്തിലെ ആദ്യ ഡിജെമാരില്‍ ഒരാള്‍ കൂടിയായ സൂര്യ മേനോന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമാണ് താരം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

soorya menon in mookambika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക