മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയത്. ചിരിയിലൂടെ തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരങ്ങളാണ് ഇരുവരും. അടുത്തിടെയാണ് സ്നേഹ ഒരമ്മയാകുവാന്‍ പോവുകയാണെന്ന വിശേഷം ഇരുവരും ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, അതിഗംഭീരമായി വളക്കാപ്പ് ആഘോഷം നടത്തിയിരിക്കുകയാണ് ഇരുവരും.
റിസോര്‍ട്ടില്‍ വച്ചു നടത്തിയ ആഘോഷത്തില്‍ നിരവധി താരങ്ങളും പങ്കെടുക്കുവാന്‍ എത്തിയെന്നാണ് വ്യക്തമാകുന്നത്. വാടാമുല്ല നിറമുള്ള പട്ടുസാരി നിറവയറു ചുറ്റിയുടുത്ത സ്നേഹ അതിസുന്ദരിയായാണ് എത്തിയത്. മാത്രമല്ല, ടെമ്പിള്‍ ജ്വല്ലറി ആഭരണങ്ങളാണ് സ്നേഹ തെരഞ്ഞെടുത്തത്. വലിയ മൂക്കുത്തിയും ജിമുക്ക കമ്മലും അടക്കം ദേവീ വിഗ്രഹം പതിച്ച രണ്ടു മാലകളുമാണ് സ്നേഹ അണിഞ്ഞത്. പതിവിലും സുന്ദരിയായി എത്തിയ സ്നേഹയ്ക്കരികെ ശ്രീകുമാറും ഉണ്ടായിരുന്നു. എന്തായാലും കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും ഇപ്പോഴുള്ളത്.
2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട് ഇരുവരും. പാട്ടും ഡാന്‍സുമൊക്കെയായി അവിടെയും താരങ്ങളാണ് ഇരുവരും. മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലുമൊക്കെ വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സിനിമയിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇവരുടെ കുടുംബവിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുന്ന ആരാധകരും നിരവധിയാണ്. അവരെല്ലാം കാത്തിരുന്ന വിശേഷമായിരുന്നു സ്നേഹ അമ്മയാകുവാന്‍ പോവുകയാണെന്ന വാര്‍ത്ത. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഒരുപാട് ആളുകള്‍ വിശേഷം ആയില്ലേ എന്ന് ചോദിക്കാറുണ്ടായിരുന്നു. അഞ്ചുമാസം ആയപ്പോഴാണ് സ്നേഹ വിശേഷം ആരാധകരുമായി പങ്കുവച്ചത്. ഏറെ വൈകിയാണ് ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ അറിഞ്ഞതും.
പിസി ഓഡിയും കാര്യങ്ങളും ഒക്കെ സ്നേഹയ്ക്ക് ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ മാറിമായത്തിന്റെ സെറ്റില്‍ പോയി ഫുഡ് കഴിക്കുമ്പോള്‍ ഒരു നെഞ്ചെരിച്ചില്‍. അതിന്റെ പിറ്റേ ദിവസം ദുബായില്‍ പോകേണ്ടതുള്ളത് കൊണ്ട് ഒന്ന് ഡോക്ടറെ പോയി കണ്ടു. ആ ഡോക്ടര്‍ അന്ന് ബ്ലഡ് ടെസ്റ്റിന് എഴുതി തന്നു. അത് എടുത്തപ്പോഴാണ് സംഭവം അറിയുന്നത്. അറിയുമ്പോള്‍ ആ പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ കഴിയാത്തത് കൊണ്ട് അതി സാഹസികമായി ശ്രീകുമാറിനും വിസ എടുത്ത് ദുബായിക്ക് പോവുകയായിരുന്നു.
അപ്പോഴേക്കും 11 ആഴ്ച പ്രായമായിരുന്നു. ഇപ്പോഴും ഷൂട്ടിങ്ങിന് പോകുന്നുണ്ട്, നിര്‍ത്തിയിട്ടില്ല. ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ വായനാടില്‍ ടൂറും പോയിരുന്നു. ഡോക്ടര്‍ പറഞ്ഞപ്പോള്‍ തന്നെ അതിശയം ആയി പോയി. കാരണം ഗര്‍ഭത്തിന്റെ ആദ്യ സമയങ്ങളില്‍ റെസ്റ്റ് വേണം എന്നാണ് പക്ഷെ ഇത് അറിഞ്ഞതുമില്ല. ടൂര്‍ പോവുകയും ചെയ്തു. ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല. എന്തായാലും കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരദമ്പതികള്‍ ഇപ്പോള്‍.