ബിഗ്ബോസില്‍ പൊതുവെ എല്ലാവരും കളിയാക്കുന്ന വ്യക്തിയാണ് ഷിയാസ്. തന്റെ നിഷ്‌കളങ്കത കൊണ്ട് തന്നെ സ്ഥിരം മണ്ടന്‍ പട്ടം ബിഗ്ബോസ് അംഗങ്ങള്‍ ഷിയാസിന് ചാര്‍ത്തികൊടുക്കാറാണ് പതിവ്. ചെയ്യുന്ന എല്ലാം മണ്ടത്തരത്തില്‍ അവസാനിക്കുന്നതോടെ ഷിയാസിനെ എപ്പോഴും മറ്റ് മത്സരാര്‍ഥികള്‍ കളിയാക്കുകയും ചെയ്യും. എന്നാല്‍ സ്ഥിരം ശശിയെന്ന് ബിഗ്ബോസ് അംഗങ്ങള്‍ പറയുന്ന ഷിയാസിനെ ഇന്നലെ ശരിക്കും ശശിയാക്കിയത് ബിഗ്ബോസാണ്.
രഹസ്യ ടാസ്‌ക് ഷിയാസിന് നല്‍കി ആ ടാസ്‌കിനെകുറിച്ച് മത്സരാര്‍ഥികള്‍ക്ക് കൃത്യമായ വിവരവും കൈമാറിയാണ് ബിഗ്ബോസ് ഷിയാസിന് മുട്ടന്‍ പണി നല്‍കിയത്. കണ്‍ഫെഷന്‍ റൂമിലേക്ക് ഷിയാസിനെ വിളിപ്പിച്ച ബിഗ്ബോസ് ഷിയാസിനോട് പുറത്തുപോകണമെന്ന മട്ടില്‍ അഭിനയിക്കുക എന്നതാണ് രഹസ്യ ടാസ്‌കായി നല്‍കിയത്. എന്നാല്‍ മറ്റ് അംഗങ്ങളോട് ഷിയാസ് പുറത്തുപോകണമെന്ന് പറയുമ്പോള്‍ ഷിയാസിനെ പ്രകോപിപ്പിക്കുകയും പുറത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ അഭിനയിക്കാനുമായി ബിഗ്ബോസ് നിര്‍ദ്ദേശിച്ചിരുന്നു.
കണ്‍ഫെഷന്‍ റൂമില്‍നിന്നും പുറത്തേക്കെത്തിയ ഷിയാസ് അല്‍പംകഴിഞ്ഞ് ഒപ്പമുള്ളവരോട് വഴക്കിട്ട് പുറത്തേക്ക് പോകണം എന്നറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാബു നിനക്ക് പുറത്തേക്ക് പോവണമൊയെന്ന് ചോദിച്ചതിന് അതേയെന്ന് ഉത്തരം ലഭിച്ചതോടെ അംഗങ്ങള്‍ ഷിയാസിന്റെ സാസാധനങ്ങള്‍ പാക്ക് ചെയ്യുകയും മതിലിന് അപ്പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. തുടര്‍ന്ന് മതിലുചാടി രക്ഷപ്പെടാനും അംഗങ്ങള്‍ ഷിയാസിനെ പ്രേരിപ്പിച്ചു. തുടര്‍ന്ന് ഷിയാസ് മതില്‍ ചാടുന്നതിനിടെ ബിഗ്ബോഗ് എല്ലാവരെയും അകത്തേത്ത് വിളിപ്പിച്ചു. തുടര്‍ന്ന് ടാസ്‌ക് പൂര്‍ത്തിയാക്കിയ ബിഗ്ബോസ് ഷിയാസിനെ അഭിനന്ദിച്ചു. തുടര്‍ന്ന് ഷിയാസ് പൊട്ടിച്ചിരിക്കുകയും തന്റെ രഹസ്യ ടാസ്‌കായിരുന്നു എന്നു പറയുകയും ചെയ്തെങ്കിലും അംഗങ്ങള്‍ അറിയാത്ത മട്ടിലിരുന്നു. തുടര്‍ന്ന് ബിഗ്ബോസ് നല്‍കിയ സമ്മാനം എല്ലാവരുമായി ഷെയര്‍ ചെയ്ത ശേഷമാണ് എല്ലാവരും ഷിയാസിനെ പറ്റിച്ച വിവരം പറഞ്ഞ് കളിയാക്കല്‍ ആരംഭിച്ചത്. ഒടുവില്‍ കളിയാക്കലിനൊടുവില്‍ പ്രതികരണമൊന്നുമില്ലാതെ നാണംകെട്ടുപോയ ഷിയാസിനെ എല്ലാവരും ചേര്‍ന്ന് വെള്ളത്തില്‍ പൊക്കിയിടുകയും ചെയ്തു.