Latest News

ശ്രീനി പെണ്‍കോന്തന്‍ തന്നെ; ഞാനെങ്കില്‍ പ്രേമം എന്നെ നിര്‍ത്തിയേനെന്ന് ഷിയാസ്; ഞെട്ടി ബിഗ് ബോസ് ആരാധകര്‍ !!

Malayalilife
ശ്രീനി പെണ്‍കോന്തന്‍ തന്നെ; ഞാനെങ്കില്‍ പ്രേമം എന്നെ നിര്‍ത്തിയേനെന്ന് ഷിയാസ്;  ഞെട്ടി ബിഗ് ബോസ് ആരാധകര്‍ !!

ബിഗ്ബോസില്‍ ശ്രീനിയുടെയും പേളിയുടെയും പ്രണയമാണിപ്പോള്‍ ഓരോ ദിവസവും ചര്‍ച്ചയാവുന്നത്. നാള്‍ക്കുനാള്‍ ഇവരുടെ പ്രണയം ഇരട്ടിക്കുമ്പോള്‍ ഒപ്പമുള്ള മത്സരാര്‍ഥികള്‍ ഇപ്പോഴും പലതട്ടിലാണ് നില്‍ക്കുന്നത്. പ്രണയം ഉണ്ടെന്നും അതല്ല അഭിനയമാണെന്നുമുള്ള രീതിയിലാണ് മത്സരര്‍ഥികള്‍ക്കിടയില്‍ ശ്രീനി-പേളി പ്രണയം ചര്‍ച്ച നടക്കുന്നത്. അതേസമയം ശ്രീനി ഇപ്പോള്‍ പേളിയുടെ അടിമയായി മാറിയെന്ന തരത്തിലുള്ള സംഭവങ്ങളാണ് ബിഗ്ബോസില്‍ നടക്കുന്നവരുന്നത്. 

ഒരു സിഗരറ്റ് സാബുവിന്റെ കൈയില്‍നിന്നും വാങ്ങാന്‍ സമ്മതം തേടി പേളിയുടെ പിറകേ നടന്നതാണ് ശ്രീനിയെ പെണ്‍കോന്തന്‍ എന്ന നിലയില്‍ മുദ്രകുത്തുന്നത്. സിഗരറ്റ് വേണമെന്ന് പറഞ്ഞ് സാബുവിന്റെ അടുത്താണ് ആദ്യം ശ്രീനിഷ് പോയത് എന്നാല്‍ പേളി ഒകെ പറഞ്ഞാല്‍ മാത്രമേ താന്‍ സിഗരറ്റ് നല്‍കുകയുളളൂവെന്ന് സാബു പറഞ്ഞത്. നിന്നെക്കാളും മുന്നേ എനിക്ക് പേളിയെ അറിയാമെന്നും അവള്‍ പറഞ്ഞാല്‍ മാത്രമേ താന്‍ തരികയുളളൂവെന്നുമാണ് സാബു  ശ്രീനിയോട് പറഞ്ഞത്, സാബു പറഞ്ഞതനുസരിച്ചാണ് പേളിയോട് ഒകെ പറയാന്‍ ശ്രീനി ആവശ്യപ്പെട്ട് പിറകേ നടന്നത്.

ഇതിന് പിന്നാലെ ഇതിനെചൊല്ലി അംഗങ്ങളും ചര്‍ച്ചയിലേര്‍പ്പെട്ടു. ശ്രീനിഷിന് ഒരു സിഗരറ്റ് വലിക്കണമെങ്കില്‍ പേര്‍ളിയുടെ അനുവാദം വേണമെന്നായി എന്ന് പറഞ്ഞുകൊണ്ടാണ് ഷിയാസ് തുടങ്ങിയത്. ഇക്കാര്യത്തില്‍ താന്‍ എങ്ങാനുമായിരുന്നെങ്കില്‍ കാമുകിയെ ബ്രേക്ക് അപ്പ് ചെയ്തു പോയെനെയെന്നും ഷിയാസ് പറഞ്ഞയുന്നു. അതേസമയം പ്രേമം യാഥാര്‍ഥ്യമെങ്കില്‍ ശ്രീനി പുകവലി ഉപേക്ഷിക്കണമെന്ന് ഹിമ പറഞ്ഞയുന്നു.

Read more topics: # shiyas,# Srinish Aravind,# Pearle Maaney,# love
shiyas,Srinish Aravind,Pearle Maaney,love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES