Latest News

സൂഫി സംഗീതത്തിന്റെ മാസ്മരികതയുമായി 'മേദ ഇഷ്‌ക്ക് വി തു'; ശബ്‌നം റിയാസ് പാടി സംഗീതസംവിധാനം ചെയ്ത ആല്‍ബം പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി കമ്പനി

Malayalilife
 സൂഫി സംഗീതത്തിന്റെ മാസ്മരികതയുമായി 'മേദ ഇഷ്‌ക്ക് വി തു'; ശബ്‌നം റിയാസ് പാടി സംഗീതസംവിധാനം ചെയ്ത ആല്‍ബം പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി കമ്പനി

പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും സൂഫി സംഗീതജ്ഞയുമായ ശബ്‌നം റിയാസ് പാടി സംഗീതസംവിധാനം നിര്‍വഹിച്ച സൂഫി ആല്‍ബം മേദ ഇഷ്‌ക്ക് വി തു * **റിലീസായി.പഞ്ചാബി,ഉറുദു ഭാഷകളിലാണ് വരികള്‍ രചിച്ചിട്ടുള്ളത്.

 മെഗാസ്റ്റാര്‍ ശ്രീ.മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള  മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ആത്മീയ ഉന്മാദത്തിന്റെ സംഗീത ആവിഷ്‌കാരമാണ് സൂഫി സംഗീതം. പരിമിതികളില്ലാതെ  ദൈവവും ആയിട്ടുള്ള ബന്ധം വിഭാവനം ചെയ്യുന്നു. പരമ്പരാഗതമായുള്ള സൂഫി സംഗീത  ശൈലിയില്‍ നിന്നും വേറിട്ട് പാശ്ചാത്യ സംഗീതത്തെ കൂടി സമുന്യ യിപ്പിച്ചുകൊണ്ടുള്ള  ഒരു അവതരണമാണ്  ഈ ഗാനത്തിന്റെ പ്രത്യേകത.

 അഴുകിയവരാവണന്‍ എന്ന സിനിമയിലെ വെണ്ണിലാ ചന്ദനക്കിണ്ണം, നിറം എന്ന ചിത്രത്തിലെ ശുക്രിയ  തുടങ്ങിയ ഗാനങ്ങളിലൂടെ ചലച്ചിത്ര പിന്നണി ഗാനഹരംഗത്ത് നിലയുറപ്പിച്ച ഗായികയാണ് ശബ്‌നം. കര്‍ണാടക സംഗീതത്തില്‍ ബിരുദവും, സൂഫി സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും  നേടിയിട്ടുണ്ട്.ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ സൂഫി സംഗീതത്തില്‍ ഗവേഷണം നടത്തിവരുന്നു. ഇന്ത്യയിലെ ആദ്യത്തെ പരമ്പരാഗതമായ വനിത ഖവാലി ബാന്‍ഡായ ലവാലി സൂഫിയ ശബനത്തിന്റെതാണ്.  സൂഫി സംഗീതത്തെക്കുറിച്ച്  പുസ്തകവും രചിച്ചിട്ടുണ്ട്. ആകാശഗംഗ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ  ചലച്ചിത്ര നടനും ശബനത്തിന്റെ ഭര്‍ത്താവുമായ റിയാസ് ഹസ്സന്‍  ആണ് ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയിട്ടുള്ളത്.
 പി ആര്‍ ഒ 
 എം കെ ഷെജിന്‍.

shabnam riyaz sufi song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES