Latest News

പടയപ്പയുടെ പരാക്രമമത്തില്‍ പെട്ട് സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ വാഹനം; സൈലന്റ് വാലിയില്‍ നടന്ന ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ വാഹനമടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Malayalilife
പടയപ്പയുടെ പരാക്രമമത്തില്‍ പെട്ട് സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ വാഹനം; സൈലന്റ് വാലിയില്‍ നടന്ന ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ വാഹനമടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാറില്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ പരാക്രമം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 20ഓളം വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞടുത്തു. ആനയുടെ പരാക്രമത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

സെലന്റ് വാലിയില്‍ നടക്കുന്ന സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. സെലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍.ആര്‍.റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. സമീപകാലമായി പടയപ്പ അക്രമാസക്തനാകുന്നത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയെത്തിയത്. ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ആളുകള്‍ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാര്‍വിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങുകയായിരുന്നു.

Read more topics: # സീരിയല്‍
serial shooting teams vehicle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES