Latest News

മുപ്പതു വര്‍ഷത്തോളം നീണ്ട തന്റെ ജോലിക്ക് പര്യവസാനം; എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ജോലിയില്‍ നി്ന്നും വിരമിക്കുന്ന വിവരം പങ്ക് വച്ച് ചെമ്പരത്തിയിലെ കൃഷ്ണേട്ടന് 

Malayalilife
 മുപ്പതു വര്‍ഷത്തോളം നീണ്ട തന്റെ ജോലിക്ക് പര്യവസാനം; എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ജോലിയില്‍ നി്ന്നും വിരമിക്കുന്ന വിവരം പങ്ക് വച്ച് ചെമ്പരത്തിയിലെ കൃഷ്ണേട്ടന് 

സിനിമാ, സീരിയല്‍ അഭിനയത്തിനൊപ്പം ഔദ്യോഗിക ജോലിയും മുന്നോട്ടു കൊണ്ടുപോകുന്ന നിരവധി പേരുണ്ട് താരങ്ങള്‍ക്കിടയില്‍. പൊലീസുകാരായി ജോലി ചെയ്യുന്നവര്‍, അധ്യാപകരായവര്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ അങ്ങനെ നിരവധി പേര്‍. അക്കൂട്ടത്തില്‍ ഒരാളാണ് മുതിര്‍ന്ന സീരിയല്‍ നടനായ സജന ചന്ദ്രനും. സീരിയല്‍, നാടക നടന്‍ എന്നതിലുപരി തീയേറ്റര്‍ സംവിധായകനും എഴുത്തുകാരനും ഒക്കെയായ സജന ചന്ദ്രന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ കൂടിയാണ്. ഇപ്പോഴിതാ, വര്‍ഷങ്ങളോളം നീണ്ട തന്റെ ഔദ്യോഗിക ജോലിയില്‍ നിന്നും പടിയിറങ്ങുകയാണ് അദ്ദേഹം. എയര്‍ ട്രാഫിക് കണ്‍ട്രോളറായുള്ള മുപ്പതു വര്‍ഷത്തോളം നീണ്ട തന്റെ ജോലിയ്ക്ക് പര്യവസാനം കുറിച്ചിരിക്കുകയാണെന്നാണ് നടന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പറഞ്ഞിരിക്കുന്നത്.

Today marks the conclusion of my three-decade career as an Air Traffic Controller. എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നടന്‍ കുറിച്ചത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചതിലുണ്ട്. പ്രേക്ഷക പ്രിയം നേടിയ നിരവധി പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിലവില്‍ സീ കേരളത്തില്‍ സംപ്രക്ഷണം ചെയ്യുന്ന അപൂര്‍വ്വരാഗത്തിലാണ് അഭിനയിക്കുന്നത്. മുമ്പ് ശ്യാമാംബരത്തിലെ ആനന്ദ് വര്‍മ്മയായും പഞ്ചാഗ്‌നിയിലെ സോമനാഥനായും ചെമ്പരത്തിയിലെ കൃഷ്ണനായും സാന്ത്വനത്തിലെ ഗോപി അച്ഛനായും സാന്ത്വനം 2വിലും ഒക്കെ അഭിനയിച്ചിട്ടുള്ള സജന ചന്ദ്രന്റെ പ്രകടനം പ്രേക്ഷക പ്രിയം നേടിയിട്ടുമുണ്ട്. ഷൂട്ടിംഗ് സെറ്റുകല്‍ലും അഭിനയ രംഗത്തും അച്ചടക്കമുള്ള നടനായും സല്‍സ്വഭാവിയായും അറിയപ്പെടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഔദ്യോഗിക ജീവിതത്തിനൊപ്പം കലയെയും അഭിനയത്തേയും അങ്ങേയറ്റം സ്നേഹിക്കുന്ന നടന്‍ രണ്ടിനും പ്രാധാന്യം നല്‍കിയാണ് ഇതുവരെ മുന്നോട്ടു പോയത്.

അതുകൊണ്ടു തന്നെ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ കണ്ണീരോടേയും ഒപ്പം സന്തോഷത്തോടെയുമാണ് പടിയിറങ്ങുന്നതും. എയര്‍ ട്രാഫിക് കണ്‍ട്രോളറായുള്ള ജോലി അവസാനിച്ചെങ്കിലും ഇനി മുഴുവന്‍ സമയവും കലയ്ക്കും അഭിനയത്തിനും വേണ്ടി മാറ്റിവെക്കാമല്ലോ എന്ന സന്തോഷത്തിലാണ് അദ്ദേഹമുള്ളത്. ദോകുലം ഗ്രാന്റില്‍ വച്ച് അതിഗംഭീരമായ റിട്ടയര്‍മെന്റ് പാര്‍ട്ടിയും അദ്ദേഹത്തിനായി സഹപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. ഭാര്യയും മകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. അടുത്തിടെയായി തീയേറ്റര്‍ ആര്‍ട്ടിസ്റ്റായും തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. ആഴ്ചകള്‍ക്കു മുമ്പ് നടന്‍ ജഗതി ശ്രീകുമാറിന്റെ അച്ഛന്‍ ജഗതി എന്‍ കെ ആചാരിയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് നാട്യ ഗൃഹത്തിന്റെ നേതൃത്വത്തില്‍ കറക്കുകമ്പനി എന്ന നാടകം സജന ചന്ദ്രനും സംഘവും അവതരിപ്പിച്ചിരുന്നു.
 

serial actor sajna chandran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES