Latest News

മാംഗല്യം തന്തുനാന നായകന് വിവാഹം; സീരിയല്‍ നടന്‍ ജിഷ്ണു മേനോന്  വിവാഹനിശ്ചയം നടന്നത് അതീവ രഹസ്യമായി; വധു മേക്കപ്പ് ആര്‍ട്ടിസ്റ്റും ബോഡി ബില്‍ഡറുമായ അഭിയാതിര

Malayalilife
മാംഗല്യം തന്തുനാന നായകന് വിവാഹം; സീരിയല്‍ നടന്‍ ജിഷ്ണു മേനോന്  വിവാഹനിശ്ചയം നടന്നത് അതീവ രഹസ്യമായി; വധു മേക്കപ്പ് ആര്‍ട്ടിസ്റ്റും ബോഡി ബില്‍ഡറുമായ അഭിയാതിര

സൂര്യാ ടിവിയിലെ മാംഗല്യം തന്തുനാനേന എന്ന സീരിയലിലൂടെ നായകനായി എത്തി ശ്രദ്ധ നേടിയ നടനാണ് ജിഷ്ണു മേനോന്‍. കഴിഞ്ഞ ദിവസമാണ് പരമ്പരയില്‍ നിന്നും നായികയായി അഭിനയിച്ചിരുന്ന ഗോപിക ചന്ദ്രന്‍ പിന്മാറിയതും പകരം മറ്റൊരു ജൂലി ഹെന്‍ഡ്രിയ നായികയായി എത്തിയതും. ഇപ്പോഴിതാ, സീരിയലിലെ നായകനായ ജിഷ്ണു മേനോന്റെ വിവാഹ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ അതീവ രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

ഇവരുടേത് പ്രണയ വിവാഹം കൂടിയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അഭിയാതിര എന്നാണ് പെണ്‍കുട്ടിയുടെ പേര്. മേക്കപ്പ് ആര്‍ട്ടിസ്റ്റും ബോഡി ബില്‍ഡറും ഒക്കെയായ അഭിയാതിരയ്ക്കൊപ്പം ജിഷ്ണു വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. ഇരുവരുടേയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ആവേശത്തോടെയാണ് ആരാധകരും പ്രിയപ്പെട്ടവരും ആ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നത്.

ഗോള്‍ഡണ്‍ കസവുള്ള സിപിംള്‍ വൈറ്റ് സാരിയിലും മെറൂണ്‍ ബ്ലൗസിലും സിംപിള്‍ സുന്ദരിയായി ഒരുങ്ങിയ അഭിയാതിരയേയും ബ്ലൂ കുര്‍ത്തയില്‍ സുന്ദരനായ നടനേയുമാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. ഇരുവരുടേയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പെണ്‍കുട്ടി തമിഴ്നാട്ടുകാരിയാണെന്നാണ് സൂചന. അതേസമയം, ജിഷ്ണു തൃശൂരുകാരനാണ്. മലയാളി ആണെങ്കിലും തമിഴ് സിനിമാ സീരിയല്‍ മേഖലയിലൂടെയാണ് ജിഷ്ണു അഭിനയ രംഗത്തേക്ക് എത്തുന്നത്. തമിഴ് സുന്ദരി സീരിയലിലെ കാര്‍ത്തിക് ആയി എത്തിയ ജിഷ്ണു കാര്‍ഗില്‍, മാധവി, വാര്‍ഡ് 126 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ 33 വയസുകാരനായ ജിഷ്ണു തൃശൂര്‍ കൊടകര സ്വദേശിയാണ്. ജയന്തി - വേണു ദമ്പതികളുടെ മകനായി ജനിച്ച ജിഷ്ണു വളര്‍ന്നതെല്ലാം ചെന്നൈയിലാണ്. ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂളില്‍ പഠിച്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസായ നടന്‍ കണ്മണി എന്ന തമിഴ് സീരിയലിലെ ആകാശ് എന്ന കഥാപാത്രവും അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ജിഷ്ണു മാംഗല്യം തന്തുനാനേനയിലേക്ക് എത്തിയത്. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളില്‍ നിരവധി ആരാധകരും പ്രേക്ഷക പ്രിയം നേടിയെടുത്തതുമായ പരമ്പരകളില്‍ ഒന്നാണ് മാംഗല്യം തന്തുനാനേന. അതില്‍ നിന്നും നായിക നടി പിന്മാറിയത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യം തന്തുനാനേന എന്ന സീരിയലിലെ നായികാ പദവിയില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് സീരിയല്‍ നടി ഗോപിക വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിനരികിലേക്ക് പോകുവാന്‍ താന്‍ അഭിനയം തന്നെ ഉപേക്ഷിക്കുകയാണെന്നാണ് നടി പറഞ്ഞത്. പിന്നാലെ പ്രേക്ഷകര്‍ മുഴുവന്‍ നടിയെ തിരിച്ചു കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ പുതിയ നിധി ആരായിരിക്കും എന്ന ആകാംക്ഷയും ആരാധകര്‍ പങ്കുവെച്ചിരുന്നു. പരമ്പരയില്‍ നിധിയെ കാണ്മാനില്ല എന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി കഥ മുന്നോട്ടു പോയ ശേഷമാണ് നേരത്തെ സൂര്യാടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തിപ്രാവ് എന്ന സീരിയലിലെ ശ്രീലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയയായ നടി ജൂലി ഹെന്‍ഡ്രി പുതിയ നിധിയായി എത്തുന്നത്.

serial actor jishnu menon engagement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES