സീതാകല്യാണത്തില്‍ സ്വാതി വില്ലത്തിയാകും..! സീതാകല്യാണം സീരിയല്‍ നടി റെനീഷ റഹ്മാന്റെ വിശേഷങ്ങള്‍

Malayalilife
topbanner
സീതാകല്യാണത്തില്‍ സ്വാതി വില്ലത്തിയാകും..!    സീതാകല്യാണം സീരിയല്‍ നടി റെനീഷ റഹ്മാന്റെ വിശേഷങ്ങള്‍

സീതാകല്യാണം സീരിയലില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപെടുന്ന കഥാപാത്രമാണ് സീതയുടെ അനിയത്തി സ്വാതി. ചേച്ചിയെ ഏറെ സ്‌നേഹിക്കുന്ന സ്വാതി എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നത് പാലക്കാട്ടുകാരി റെനീഷ റഹ്മാനാണ്. ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്ന ഭയമൊന്നുമില്ലാത്ത അഭിനയം കാഴ്ചവയ്ക്കുന്ന റെനീഷ ഇപ്പോള്‍ തന്റെ കുടുംബത്തെയും വിവാഹത്തെയും പറ്റിയെല്ലാം മനസ് തുറന്നിരിക്കയാണ്.

സീതാകല്യാണം സംപ്രേക്ഷണം തുടങ്ങിയപ്പോള്‍ തന്നെ സ്വാതി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരുന്നു. നീണ്ട മുടിയുള്ള കുറുമ്പിയായ സ്വാതി സീതയുടെ മാത്രമല്ല മിനിസ്‌ക്രീന്‍ പ്രേക്ഷകരായ വീട്ടമ്മമാരുടെയും അനിയത്തിയോ മകളോ ഒക്കെയായി ചുരുങ്ങിയ സമയം കൊണ്ടാണ് മാറിയത്. ആദ്യമായി കാണുന്നതിനാല്‍ തന്നെ പലര്‍ക്കും റെനീഷ ആരെന്ന് പോലും അറിയില്ലായിരുന്നു. എന്നാല്‍ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്ന ഭയപ്പാടൊന്നുമില്ലാതെയാണ് സീതാ കല്യാണത്തിലെ സ്വാതിയെ പാലക്കാട്ടുകാരിയായ റെനീഷ അവിസ്മരണീയമാക്കിയത്. പഠനത്തിനൊപ്പം തന്നെ അഭിനയവും മുന്നോട്ട് കൊണ്ട് പോകുന്ന റെനീഷ ആലത്തൂര്‍ സ്വദേശിനിയാണ്. ഇപ്പോള്‍ ചിറ്റൂര്‍ കോളേജില്‍ ബികോം ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ റെനീഷ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

 

അച്ഛനും അമ്മയും ചേട്ടനും ഉള്‍പെടുന്നതാണ് റെനീഷയുടെ വീട്. പാട്ടും ഡാന്‍സുമൊക്കെയാണ് താരത്തിന്റെ ഹോബികള്‍. പക്ഷേ താരത്തിന് ഏറ്റവും ഇഷ്ടം കൂട്ടുകാരൊടൊത്ത് ചുറ്റുന്നതാണ്. അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ റെനീഷയ്ക്ക് നല്‍കുന്നത് കൂട്ടുകാരും വീട്ടുകാരുമാണ്. അവരുടെ വിമര്‍ശനങ്ങള്‍ കേട്ട് തെറ്റുകള്‍ തിരുത്താറുമുണ്ട് താരം. സാധാരണ സീരിയല്‍ താരങ്ങളെ പോലെ ഫുഡ് കണ്ട്രോള്‍ ചെയ്യുന്ന പരിപാടിയൊന്നും റെനീഷയ്ക്ക് ഇല്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കാറാണ് പതിവ്. 15 ദിവസം തിരുവനന്തപുരത്ത് ഷൂട്ടുള്ളത് കൊണ്ട് 15 ദിവസം മാത്രമാണ് കോളേജില്‍ പോകാന്‍ പറ്റുന്നുള്ളു എന്നതാണ് റെനീഷയുടെ സങ്കടം. ഇപ്പോള്‍ ഷൂട്ടിങ് സെറ്റില്‍ എല്ലാവരുമായി നല്ല കമ്പനി ആയതിനാല്‍ വീട് ഒട്ടും മിസ് ചെയ്യാറില്ല. വീട്ടില്‍ സഹോദരനുമായി അറ്റാച്ച്‌മെറ്റ് ഉള്ളത് കൊണ്ട് ചേച്ചിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന അനിയത്തിയായി മാറാന്‍ തനിക്ക് പ്രയാസമുണ്ടായില്ലെന്നും താരം വ്യക്തമാക്കുന്നു. ലോക്കേഷനില്‍ എല്ലാവരുമായും നല്ല സൗഹൃദത്തിലാണ്. കൂട്ടത്തില്‍ ജൂനിയര്‍ ആയതിനാല്‍ തന്നെ എല്ലാവരും നന്നായി പ്രോല്‍സാഹിപ്പിക്കാറുണ്ടെന്ന് റെനീഷ പറയുന്നു. അതേസമയം സീതാകല്യാണത്തിലെ സ്വാതി വൈകാതെ വില്ലത്തിയായി മാറുമെന്ന സൂചനയും താരം പങ്കുവയ്ക്കുന്നു. പ്രേക്ഷകര്‍ കരുതും പോലെ തന്നയാണ് കഥാഗതി പോകുന്നതെന്നും സ്വാതി പറയുന്നു. തനിക്ക് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. അതിനാല്‍ തന്നെ ഇനി വരുന്ന വില്ലത്തി സ്വാതിയും തനിക്ക് പ്രിയപ്പെട്ടതാണെന്ന് താരം വെളിപ്പെടുത്തുന്നു.

Read more topics: # Seetha kalyanam,# Reneesha,# Swathy,# serial
More about Reneesha Seethakalyanam actress

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES