ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഓപ്പറേഷനും തിരിച്ചുവരവിനും വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു ആരാധകര്‍. സാമ്പത്തികമായി തകര്‍ന്ന ചുറ്റുപാടിലായിരുന്നു ശരണ്യയുടെ വിവരം നടി സീമ ജി നായര്‍ പങ്കുവച്ചത്. അതേസമയം ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശരണ്യയുടെ ആരോഗ്യനിലയിലെ പുരോഗതിയെ കുറിച്ച് സീമ വെളിപ്പെടുത്തിയത് ആരാധകരെ സങ്കടപെടുത്തുകയാണ്.
ബ്രയിന്‍ ട്യൂമറിനോട് വര്‍ഷങ്ങളായി ശരണ്യ മല്ലിടുകയാണ്. ഓരോ വട്ടവും ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തുകയാണ് ശരണ്യ. ഓപ്പറേഷനുകള്‍ തുടര്‍ക്കഥയായതോടെ സാമ്പത്തികമായി കുടുംബം തകര്‍ന്നു. ഭര്‍ത്താവോ മറ്റു ബന്ധുക്കളോ ഒപ്പമില്ല. അമ്മ മാത്രമാണ് ശരണ്യക്കൊപ്പമുള്ളത്. ആരോഗ്യവും സാമ്പത്തികും ക്ഷയിച്ച ശരണ്യയുടെ അവസ്ഥ ആരുടെയും ഉള്ളുനീറ്റുന്നതായിരുന്നു. തുടര്‍ന്നാണ് നടി സീമ ശരണ്യയ്ക്ക് വേണ്ടി സോഷ്യല്‍മീഡിയയില്‍ സഹായം അഭ്യര്‍ഥിച്ചത്.
തുടര്‍ന്ന് ശ്രീചിത്രയില്‍ ശരണ്യയെ ഏഴാമത്തെ ശസത്രക്രിയക്ക് നടി വിധേയയായത് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ്. തുടര്‍ന്ന് വീട്ടിലെത്തിയ താരം ഇപ്പോള്‍ ഫിസിയോതെലാപ്പിക്ക് വിധേയയാക്കുന്നുണ്ട്. അതേസമയം നടി സീമ എല്ലാവര്‍ക്കും നന്ദി അറിയിച്ച് രംഗത്തെത്തി. 50000 രൂപയെങ്കിലും സഹായമായി കിട്ടിയാല്‍ മതിയെന്ന് കരുതിയായിരുന്നു ആ വിഡിയോ പങ്കുവച്ചത്. എന്നാല്‍ ആദ്യ ദിവസം തന്നെ ചികിത്സയ്ക്കാവശ്യമായ തുക ശരണ്യയുടെ അക്കൗണ്ടിലെത്തിയെന്നും സീമ വ്യക്തമാക്കുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോള്‍. പൂര്‍ണമായും തളര്‍ന്നു പോയ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി തിരിച്ചു കിട്ടി. തുടര്‍ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും രോഗം ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ലെന്നും സീമ ജി നായര്‍ വെളിപ്പെടുത്തുന്നു. ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ വാടക വീടുകള്‍ മാറി മാറി കഴിയുന്ന ശരണ്യക്ക് ഒരു കൊച്ചു വീട് കൂടി വേണമെന്നും അതു തന്റെ സ്വപ്നം ആണെന്നും സീമ പറയുന്നു. രോഗബാധിതയായ കുട്ടിയെയും കൊണ്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു സീമ.
അതിനാല്‍ തന്നെ തുടര്‍ ചികിത്സയ്‌ക്കൊപ്പം ശരണ്യയ്ക്ക് കയറിക്കിടക്കാന്‍ ഒരു തണലുണ്ടാവേണ്ടത് അനിവാര്യമാണെന്നും അതിനും നല്ല മനസ്സുകള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സീമ പറയുന്നു. കഴിവുറ്റ ഒരു കലാകാരിയാണ് ആലംബമില്ലാതെ ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. ഒരു രൂപ പോലും ശരണ്യയുടെ ദയനീയാവസ്ഥയില്‍ സഹായകരമാകും. താല്‍പര്യമുള്ളവര്‍ക്ക് ശരണ്യയെ സഹായിക്കാം.