ബോക്സോഫീസിൽ കോടികൾ കിലുക്കമുള്ള താരരാജാക്കന്മാർ പോലും തിരിഞ്ഞു നോക്കിയില്ല; സംഘടനകളുടെ വാഗ്ദാനങ്ങൾ വാക്കുകളിൽ ഒതുങ്ങി; ഉറ്റവർ പോലും കൈയൊഴിഞ്ഞപ്പോൾ താങ്ങും തണലുമായി നിന്നത് സീമ ജി നായർ; സോഷ്യൽ മീഡിയിലെ ചാരിറ്റിക്കാരൻ പിരിച്ചു നൽകിയത് 24 ലക്ഷം രൂപ; നടി ശരന്യയ്ക്ക് മുമ്പിൽ ദൈവത്തിന്റെ പ്രതിപുരുഷനായി ഫിറോസ്

Malayalilife
ബോക്സോഫീസിൽ കോടികൾ കിലുക്കമുള്ള താരരാജാക്കന്മാർ പോലും തിരിഞ്ഞു നോക്കിയില്ല; സംഘടനകളുടെ വാഗ്ദാനങ്ങൾ വാക്കുകളിൽ ഒതുങ്ങി; ഉറ്റവർ പോലും കൈയൊഴിഞ്ഞപ്പോൾ താങ്ങും തണലുമായി നിന്നത് സീമ ജി നായർ;  സോഷ്യൽ മീഡിയിലെ ചാരിറ്റിക്കാരൻ പിരിച്ചു നൽകിയത് 24 ലക്ഷം രൂപ; നടി ശരന്യയ്ക്ക് മുമ്പിൽ ദൈവത്തിന്റെ പ്രതിപുരുഷനായി ഫിറോസ്

ഫിറോസ് കുന്നുംപറമ്പിൽ എന്ന സോഷ്യൽ മീഡിയാ ചാരിറ്റിക്കാരനെ കുറച്ചു കാലങ്ങളായി കല്ലെറിയാൻ സൈബർ സഖാക്കളും മന്ത്രിമാരും പോലും തയ്യാറായി വന്നിരുന്നു. ഫിറോസിനെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞ് ഇവർ സാധുക്കൾക്ക് കിട്ടേണ്ടിയിരുന്ന സഹായം പോലും തട്ടിത്തെറിപ്പിക്കാൻ ആളുകൾ ഇക്കൂട്ടർ രംഗത്തെത്തിയിരുന്നു. ഇതിനിടെ സിനിമാ രംഗത്തുള്ള ഒരു നടിക്ക് സഹായിക്കാൻ കോടികൾ പ്രതിഫലം വാങ്ങുന്നവർ പോലും മാറി നിന്നപ്പോൾ അവർക്ക് സഹായം എത്തിച്ച് ഹീറോയാകുകയാണ് ഫിറോസ് കുന്നംപറമ്പിൽ.

മർ ബാധിച്ച ആശുപത്രികിടക്കയിൽ കഴിയുന്ന നടി ശരന്യയ്ക്ക് വേണ്ടി 24 ലക്ഷം രൂപയാണ് സോഷ്യൽ മീഡിയയിലെ ചാരിറ്റിക്കാരനായ ഫിറോസ് കുന്നുംപറമ്പിൽ പിരിച്ചു നൽകിയത്. ശരന്യയ്ക്ക് താങ്ങും തണവുമായി ഒപ്പമുള്ള ഏക വ്യക്തി നടി സീമാ ജി നായരാണ്. സീമായാണ് ഫേസ്‌ബുക്ക് ലൈവിലൂടെ നടി ശരന്യക്ക് സഹായം എത്തിച്ച വിവരം ഫേസ്‌ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചത്. ഫിറോസിന് സീമ ജി നായർ നന്ദി പറയുകയും ചെയ്തു. ദൈവത്തിന്റെ പ്രതി പുരുഷനായാണ് ഫിറോസിനെ താൻ കാണുന്നതെന്നും സീമ പറഞ്ഞു. ശരണ്യയ്ക്ക് സഹായം നൽകിയ എല്ലാവർക്കും സീമ ജി നായർ നന്ദി പറയുകയും ചെയ്തു.

ശരണ്യയ്ക്ക് ഇതുവരെ ഒൻപത് ഓപ്പറേഷനുകളാണ് കഴിഞ്ഞതെന്ന് സീമ ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. രണ്ടെണ്ണം ബ്രെയിനിലും മറ്റ് രണ്ടെണ്ണം തൈറോയിഡ് കാൻസറുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു. ഒരു ഡോക്ടറും ശരണ്യയുടെ അസുഖം ഭേദമാക്കി തരാമെന്ന് വാക്കു പറഞ്ഞിട്ടില്ല. പക്ഷേ ചികിത്സ തുടരേണ്ടതായിട്ടുണ്ട്. അതിന് എത്ര ലക്ഷം രൂപ വേണ്ടി വരുമെന്ന് അറിയില്ല. ശരണ്യക്ക് സ്വന്തമായി ഒരു വീടില്ല. ഇതെല്ലാം സാധിക്കാൻ ഒരുപാട് കടമ്പകളുണ്ട്. ഫിറോസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് ശേഷം നിരവധി പേർ ശരണ്യയുടെ അക്കൗണ്ട് ക്ലോസ് ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങൾ അറിയാൻ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഫിറോസിന്റെ ഫേസ്‌ബുക്ക് ലൈവാണ് ശരന്യയ്ക്ക് സഹായം എത്താൻ ഇടയാക്കിയത്.

ശരണ്യയുടെ അക്കൗണ്ട് ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല. പേഴ്സണൽ അക്കൗണ്ട് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നൂറ് രൂപയായാലും ഇരുനൂറ് രൂപയായാലും കഴിയുന്ന വിധത്തിൽ സഹായിക്കണം. ശരണ്യയെ സഹായിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഇനിയും സഹായങ്ങൾ നൽകാം. ശരണ്യയുടെ വിവരങ്ങൾ അന്വേഷിച്ചു വിളിക്കുന്ന എല്ലാവർക്കും ഫോണിൽ മറുപടി പറഞ്ഞ് തീരാത്തതുകൊണ്ടാണ് ഫേസ്‌ബുക്ക് ലൈവിൽ വന്നതെന്നും സീമ പറയുന്നു.

തുടർച്ചയായുള്ള അസുഖബാധയിൽ കടുത്ത മാനസിക സംഘർഷത്തിലാണ് നടി ശരന്യ. മിനി സ്‌ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായ നടി ശരണ്യ പല തവണ കാൻസറിനെ അതിജീവിച്ചു. ഇതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികേ എത്തിയ ശരണ്യ വിവാഹിതയാകുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും രോഗത്തിന്റെ പിടിയിലായപ്പോൾ ശരന്യയുടെ ഭർത്താവും തിരിഞ്ഞു നോക്കാത്ത അവസ്ഥ വന്നു. ശരണ്യയ്ക്ക് ആറുവർഷം മുമ്പാണ് ട്യൂമർ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാർ സഹായിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഓരോ വർഷവും ബ്രെയിൻ ട്യൂമർ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യുകയുമാണ്. ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷൻ നടത്തിയത്. അത് ആറാമത്തെ സർജറി ആയിരുന്നു. ഇപ്പോൾ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ്.

ബ്രയിൻ ട്യൂമറിനോട് വർഷങ്ങളായി ശരണ്യ മല്ലിടുകയാണ്. ഓരോ വട്ടവും ഓപ്പറേഷൻ നടത്തി തിരിച്ചെത്തുകയാണ് ശരണ്യ. ഓപ്പറേഷനുകൾ തുടർക്കഥയായതോടെ സാമ്പത്തികമായി കുടുംബം തകർന്നു. ഭർത്താവോ മറ്റു ബന്ധുക്കളോ ഒപ്പമില്ല. അമ്മ മാത്രമാണ് ശരണ്യക്കൊപ്പമുള്ളത്. ആരോഗ്യവും സാമ്പത്തികും ക്ഷയിച്ച ശരണ്യയുടെ അവസ്ഥ ആരുടെയും ഉള്ളുനീറ്റുന്നതായിരുന്നു. തുടർന്നാണ് നടി സീമ ശരണ്യയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചത്. സീമയുടെ അഭ്യർത്ഥനയ്ക്ക് ഫലവുമുണ്ടായി. ഇതോടെ ശരന്യ്ക്ക് സോഷ്യൽ മീഡിയയിലെ സുമനസ്സുകളുടെ സഹായവും എത്തി. ഇതിനം ശേഷമാണ് ഇപ്പോൾ ഫിറോസ് കുന്നുംപറമ്പിലും സീമയ്ക്ക് സഹായവുമായി എത്തിയത്. 


താരപ്രഭയിൽ തിളങ്ങിനിൽക്കുമ്പോൾ രംഗബോധമില്ലാതെ കടന്നെത്തിയതാണീ രോഗം. ബ്രെയിൻ ട്യൂമറിനോടു പൊരുതി പലതവണ തിരിച്ചെത്തിയെങ്കിലും ഇപ്പോൾ തീരെ അവശയായി. ദൂരദർശൻ സംപ്രേഷണംചെയ്ത 'സൂര്യോദയം' എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ, ഏതാനും തമിഴ് സിനിമകളിൽ നായികയായിരുന്നു. 'ഛോട്ടാ മുംബൈ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ചന്ദനമഴ' ഉൾപ്പെടെ നിരവധി സീരിയലുകളിൽ നിറഞ്ഞുനിന്നിരുന്ന ശരണ്യയെ 'കറുത്തമുത്തി'ലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

2012-ലെ ഓണക്കാലത്ത് ഒരു സീരിയൽ സെറ്റിൽ തലകറങ്ങി വീണ ശരണ്യയെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ തിരിച്ചറിയുന്നത്. തുടർന്ന് ചികിത്സകളുടെ കാലം. ഒരു വർഷം പിന്നിട്ടപ്പോൾ രോഗത്തെ തോൽപ്പിച്ച് ശരണ്യ മടങ്ങിയെത്തി. ചികിത്സയ്ക്കു ശേഷം തന്റെ നില മെച്ചപ്പെട്ട വിവരം ശരണ്യതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടർന്ന് അഭിനയത്തിൽ സജീവമായെങ്കിലും ഓരോ വർഷവും അസുഖം മൂർച്ഛിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതിനിടയിലും രോഗത്തോടു പൊരുതിക്കൊണ്ട് മികച്ച വേഷങ്ങൾ ചെയ്തു. കാരണം ശരണ്യയുടെ അഭിനയത്തിൽനിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയം.

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ഈ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉൾപ്പെടെ ശരണ്യയുടെ ചുമലിലായിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇവർക്ക് സ്വന്തമായി വീടുപോലുമില്ല. സ്വരുക്കൂട്ടിയതൊക്കെ ആറു വർഷത്തെ ചികിത്സയ്ക്കായി ചെലവായി. സമ്പാദ്യമോ ആശ്രയിക്കാൻ ആളോ ഇല്ലാത്ത അവസ്ഥ. ഒപ്പമുള്ളത് അമ്മ മാത്രം. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് താമസം. ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി.നായരാണ്. പ്രിയനടിയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ച് സഹായംതേടുന്നതിനു മുന്നിട്ടിറങ്ങിയതും സീമയാണ്.

seema g nair about saranya treatment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES