മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടില്‍ പത്മാവതി എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. ഇപ്പോള്‍ തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും താരം മനസ്സു തുറന്നിരിക്കയാണ്.
മിനിസ്‌ക്രീനിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്് രേഖ രതീഷ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ ശ്രദ്ധേയ കഥാപാത്രമായിട്ടാണ് താരം ഇപ്പോള്‍ തിളങ്ങുന്നത്. ബിഗ്‌സ്‌ക്രീനിലൂടെയാണ് അഭിനയം ആരംഭച്ചത് എങ്കിലും മിനിസ്‌ക്രീനിലാണ് താരം തിളങ്ങിയത്. സീരിയലില്‍ തിളങ്ങി നല്‍ക്കുന്ന താരങ്ങളുെ കുടുംബജവിതവും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ നിരവധി തവണ വിവാദങ്ങളും വിമര്‍ശനങ്ങളും കാരണം ചര്‍ച്ചയായതാണ്. നിരവധി തവണ വിവാഹിതായായ എന്ന നിലയ്ക്കാണ് രേഖയുടെ പേര് പലപ്പോഴും ചര്‍ച്ചയായത്. എന്നാലിപ്പോള്‍ തന്റെ കുടുംബജീവിതത്തെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും രേഖ തുറന്നു പറഞ്ഞിരിക്കയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.
താന്‍ പോലും അറിയാത്ത പല വാര്‍ത്തകളും തന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യു ട്യൂബ് നോക്കുമെന്ന് രേഖ പറയുന്നു. കാരണം താന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി തന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണെന്നും കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് താന്‍ തിരിച്ച് ചോദിക്കറുണ്ടെന്നും താരം പറയുന്നു.
എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെകില്‍ അതിന്റെ കമന്റ്‌സ് വായിക്കുമെന്ന പറഞ്ഞ താരം ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നുമെന്നും പറയുന്നു. ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കുമെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് ഇപ്പോള്‍ 37 വയസ്സാണെന്നും ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് 'കൂടുതല്‍ കല്യാണം കഴിച്ചവള്‍' എന്നാണെന്നും രേഖ പറയുന്നു. മകന്റെ സ്‌കൂളില്‍ നിന്നും പോലും ചോദ്യങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകാറുണ്ടെന്നും രേഖ കൂട്ടിച്ചേര്‍ക്കുന്നു.