നമ്മുടെ അഭിഷേക് ദേശായിക്ക് സംഭവിച്ചത് എന്ത്; അഭിനയം അവസാനിപ്പിച്ച് പോയത് എവിടെക്ക് എന്ന് വെളിപ്പെടുത്തി പ്രതീഷ് നന്ദന്‍

Malayalilife
topbanner
നമ്മുടെ അഭിഷേക് ദേശായിക്ക് സംഭവിച്ചത് എന്ത്; അഭിനയം അവസാനിപ്പിച്ച് പോയത് എവിടെക്ക് എന്ന് വെളിപ്പെടുത്തി പ്രതീഷ് നന്ദന്‍
 
ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് പ്രതീഷ് നന്ദന്‍. നിവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം വീഡിയോ ജോക്കി, അവതാരകന്‍ എന്നീ നിലകളിലാണ് തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. കിരണ്‍ ടിവിയില്‍ അവതാരകനായി എത്തിയ താരം പിന്നീട് പല ചാനലുകളിലും അവതാരകന്റെ റോളില്‍ എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമായി മാറുകയായിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ കോളേജ് കുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രതീഷ് ആദ്യമായി ബിഗ്‌സ്‌ക്രീനിലേക്ക് എത്തുന്നത്.

പിന്നീട് ദീലിപിന്റെയും നയന്‍താരയുടെയും ഹിറ്റ് ചിത്രായ ബോഡി ഗാര്‍ഡ്ഡിലും ഒരു ചെറിയ വേഷത്തില്‍ താരം എത്തി. തുടര്‍ന്ന് മിനിസ്‌ക്രിനീലേക്ക് എത്തുകയായിരുന്നു താരം. കുങ്കുമപ്പൂവ് എന്ന ഹിറ്റ് സീരിയലിലാണ് പ്രതീഷ് ആദ്യമായി വേഷമിട്ടത്. തുടര്‍ന്ന് ചന്ദന മഴ എന്ന സീരിയലില്‍ അഭിഷേക് ദേശായി എന്ന കഥാപാത്രമായി പ്രതീഷ് എത്തി. ചന്ദനമഴയിലെ അഭിഷേക് ആയിട്ടാണ് പ്രതീഷ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീടും ചില സീരിയലുകളില്‍ വേഷമിട്ടെങ്കിലും താരത്തെ പെട്ടെന്ന സ്‌ക്രീനില്‍ നിന്നും കാണാതെ ആവുകയായിരുന്നു.  താരം എവിടെയാണെ് ആരാധകരും പ്രേക്ഷകരുമൊക്കെ തിരക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ തയ്യാറെടുപ്പുകളിലാണ് താരം. സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് പ്രതീഷ് ഇപ്പോള്‍. അഭിനയത്തെക്കാളും തനിക്ക് ഇപ്പോള്‍ എഴുത്തിനോടാണ് താത്പര്യമെന്ന് താരം പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ അഭിനയത്തില്‍ നിന്നും തത്കാലത്തേക്ക് വിട്ടു നില്‍ക്കുന്നുവെന്നും സൂര്യ ടിവിയില്‍ ഇപ്പോള്‍ കണ്ടന്റ് ഹെഡ് ആയി ജോലി നോക്കി വരികയാണെന്നും പ്രതീഷ് പറയുന്നു. അഭിനയം മുഴുവനായി വിട്ടിട്ടില്ലെന്നും നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കുമെന്നും താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയം എഴുത്തിനോടാണ്. മുന്‍പ് യോദ്ധ സിനിമയുടെ  രണ്ടാം ഭാഗം താന്‍ എഴുതിയിരുന്നു. അമ്പിളിച്ചേട്ടനെ കൊണ്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ധാരണയുമായി.പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അപകടം സംഭവിച്ചു. എന്നാല്‍ താന്‍ പ്രതീക്ഷയിലാണ്, അദ്ദേഹം മടങ്ങി വരുമ്പോള്‍ ആ ചിത്രം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതീഷ് പറയുന്നു. 2007 ല്‍ താരത്തിന് മികച്ച അവതാരകനുള്ള സംസ്ഥാന അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു.മഴവില്‍ മനോരമയിലെ നോക്കെത്താ ദൂരത്ത് എന്ന പരമ്പരയുടെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചതും പ്രതീഷ് ആയിരുന്നു. റേഡിയോ ജോക്കിയായും തന്റെ കഴിവ് തെളിയിച്ച പ്രതീഷ് ഇപ്പോള്‍ ജിസ് ജോയ് യുടെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കുവൈറ്റില്‍ നഴ്സ്സായ ദേവജയാണ് പ്രതീഷിന്റെ ഭാര്യ. ദേവപ്രതീക് ആണ് താരത്തിന്റെ ഏക മകന്‍. 

ReplyReply allForward

 
malayalam serial actor pratheesh nandan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES