മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടില്‍ പത്മാവതി എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ ശ്രദ്ധേയ കഥാപാത്രമായിട്ടാണ് താരം ഇപ്പോള്‍ തിളങ്ങുന്നത്. ബിഗ്‌സ്‌ക്രീനിലൂടെയാണ് അഭിനയം ആരംഭിച്ചത് എങ്കിലും മിനിസ്‌ക്രീനിലാണ് താരം തിളങ്ങിയത്. രേഖയുടെ സ്വകാര്യ ജീവിതം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.
മിനിസ്‌ക്രീനിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്് രേഖ രതീഷ്. പരസ്പരം സീരിയലാണ് രേഖയുടെ കരിയര്‍ ബ്രേക്കായി മാറിയത്. ഇതിന് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ മല്ലിക പ്രതാപായും, സീ കേരളത്തിലെ പൂക്കാലം വരവായ് സീരിയലില്‍ നാലു പെണ്‍മക്കളുടെ അമ്മയായും രേഖ തിളങ്ങുന്നുണ്ട്. ഇപ്പോള്‍ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച ചില വാര്‍ത്തകളാണ് ശ്രദ്ധനേടുന്നത്. പരസ്പരത്തിന് ശേഷമാണ് രേഖയുടെ പ്രതിഫലം ഉയര്‍ന്നത്.
വളരെ ശക്തമായ കഥാപാത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ രേഖ അവതരിപ്പിക്കുന്ന മല്ലിക പ്രതാപ്. ഒരു വ്യവസായിയുടെ ആഡ്യത്വവും പ്രൗഡിയും വിളിച്ചൊതുന്നതാണ് രേഖയുടെ ഈ കഥാപാത്രം. പൂക്കാലം വരവായിയിലാകട്ടെ നാലു പെണ്‍മക്കളുടെ അമ്മായായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കഥാപാത്രമായിട്ടാണ് രേഖ എത്തുന്നത്. മികച്ച അഭിനയമാണ് ഈ രണ്ടു സീരിയലുകളിലും താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോള്‍ രേഖയ്ക്ക് സീരിയലുകളില്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ ചര്‍ച്ചകള്‍ ശ്രദ്ധനേടുകയാണ്. സിനിമയില്‍ നിന്നും വിഭിന്നമായി സീരിയലുകളില്‍ നായകന്‍മാരെക്കാള്‍ നായികമാര്‍ക്കാണ് പ്രതിഫലം കൂടുതല്‍. നായികാ പ്രാധാന്യമുള്ളവയാണ് സീരിയല്‍ എന്നതും സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ക്കും വേഷങ്ങള്‍ക്കുമായി വന്‍തുക ചെലവാകും എന്നതുമാണ് ഇതിന് കാരണം. രേഖ രതീഷിന് ഒരു ദിവസം ഏകദേശം 10000 രൂപ വരെയാണ് പ്രതിഫലം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് എത്തുന്നത്. പത്തു ദിവസം വരെയൊക്കെയാകും സീരിയലിന്റെ ഒരു ഷെഡ്യൂള്‍ നടക്കാറ്. ഇതിന് മാറ്റം വന്നേക്കാം. നേരത്തെ 30000 രൂപ വരെ രേഖ പ്രതിഫലം വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളെത്തിയിരുന്നു ഇത് സീരിയല്‍ രംഗത്തുള്ളവര്‍ തള്ളിയിരുന്നു. എന്നാല്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന രേഖയ്ക്ക് 30000 പോലും ചെറിയ തുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.