പാക്കിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാപനതിക്കാണ് ് കൈമാറിയത്. വാഗയില്‍ വച്ച് ഗ്രൂപ്പ് കമാന്‍ഡഡറും മലയാളിയായ ജെ ഡികുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘം അഭിനന്ദനെ സ്വീകരിച്ചു. വാഗാ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റേയും സേന പൂര്‍ണ സജ്ജീകരണമൊരുക്കിയാണ് അഭിനനന്ദിനെ എതിരേറ്റത്.ഇന്ത്യന്‍ വ്യോമ സേന പ്രതിനിധിക്കൊപ്പം അഭിനന്തിന്റെ മാതാപിതാക്കളും വാഗയിലുണ്ട്. കനത്ത സുരക്ഷിയിലാണ് വ്യോമയാനികനെ കൈമാറിയത്. ഇരുരാജ്യത്തിന്റെയും സൈനികര്‍ വാഗാ പരിസരം വളഞ്ഞുകഴിഞ്ഞിരുന്നു. റെഡ്‌ക്രോസിന്റെ സാന്നിധ്യത്തില്‍
ഇന്ത്യയുടേയും പാകിസ്ഥാന്റെയും പ്രതിനിധീകരിച്ച് ആയിരക്കണക്കിന് ആളുകളാണ് വാഗാ ബോര്‍ഡറില്‍ എത്തിചേര്‍ന്നത്. അഭിനന്ദിനെ കൈമാറിയ നിമിഷം ആര്‍പ്പുവിളിച്ചാണ് അദ്ദേഹത്തെ അവര്‍ അതിരേറ്റത്. ഭാരത് മാതാകി ജയ് വിളികള്‍ മുഴക്കി ഹാരമാണിയിച്ചാണ് അദ്ദേഹത്തെ ജനങ്ങള്‍ സ്വീകരിക്കാന്‍ നിന്നത്,. ആരവങ്ങളുമായിട്ടാണ് ഇന്ത്യന്‍ സേനയ്‌ക്കൊപ്പം ജനങ്ങളും അഭിനന്ദിനെ എതിരേല്‍ക്കാന്‍ എത്തിചേര്‍ന്നിട്ടുള്ളത്. അതൊടൊപ്പം തന്നെ വാഗാ അതിര്‍ത്തിയില്‍ നടത്തിവരുന്ന ബീറ്റ് ഓഫ് റിട്രീറ്റ് ഇന്ന് നടത്തുകയില്ലെന്നും ഇന്ത്യന്‍ സേന അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ബീറ്റ് ഓഫ് റിട്രീറ്റ് ചടങ്ങുകള്‍ മുടക്കമില്ലാതെ തുടരുമെന്ന് അറിയിച്ചിരിക്കുകയാണ്.
അഭിനന്ദന്റെ കുടുംബവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗും അടക്കമുള്ളവര്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. ഇരു സേനകളും നിലയുറപ്പിച്ചതിനൊപ്പം തന്നെ ഇരിുരാജ്യത്തെ ജങ്ങളും പരസ്ര്പരം പോര്‍വിളിച്ചാണ് വ്യോമയാനികനെ കൈമാറിയത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയ അബിനന്തിനെ ഡല്‍ഹിയിലെ ഡിഫന്‍സ് ഹോസ്പിറ്റലിലേക്ക് മാറ്റുമെന്നാണ് വിലയിരുത്തല്‍ ഇതുസംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം സേന നടത്തിയിട്ടില്ല.മെഡിക്കല്‍ പരിശോധനകള്‍ അടക്കം പല നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിട്ടയച്ചത്.
പുല്‍വാമ ആക്രമണത്തിന് ഇന്ത്യനടത്തിയ തിരിച്ചടിയില്‍ പ്രകോപിപ്പിതരായ പാക് സേനയുടെ പോര്‍വിമാനവുമായുള്ള ഏറ്റുമുട്ടലിലാണ് വിമാനം തകര്‍ന്ന് അദ്ദേഹം പാക് അധിനിവേഷ കാശ്മീരില്‍ വീണത്. ഇവിടെ ജനക്കൂട്ടത്തില്‍ നിന്നും പാക് പട്ടാളം അഭിനന്ദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ പാക് പാര്‍ലമെന്റില്‍ അഭിനന്ദിനെ കൈമാറുന്നത് സംബന്ധിച്ച വിവരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനാണ് അറിയിച്ചത്. ഇന്ത്യയുടെ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തല്‍