Latest News

നീയും ഞാനും പരമ്പരയിലിനി പ്രണയത്തിന്റെ വസന്തകാലം

Malayalilife
നീയും ഞാനും പരമ്പരയിലിനി പ്രണയത്തിന്റെ വസന്തകാലം

കൊച്ചി: പതിവ് ശൈലികളിലെ അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായിക കഥകൾക്കിടയിലേക്കായിരുന്നു  നീയും ഞാനും  പരമ്പരയിലൂടെ  രവിവർമന്റെയും  ശ്രീലക്ഷ്മിയുടെയും രംഗപ്രവേശനം. ഞൊടിയിടയിൽ തന്നെ 40 വയസുകാരനെ പ്രണയിച്ച 20കാരിയുടെ കഥ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന പ്രണയമുഹൂർത്തങ്ങളാണ് പരമ്പര കാണികൾക്കായിപ്പോൾ  ഒരുക്കിയിരിക്കുന്നത്.

ആകാശമേഘങ്ങളെ സാക്ഷി നിർത്തി ശ്രീലക്ഷ്‌മിയോട് പ്രണയം തുറന്നു പറയുകയാണ്  രവിവർമ്മൻ.  ഇന്ത്യൻ ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ പരമ്പരകളിൽ  ഇതാദ്യമായാണ് ഇങ്ങനൊരു പ്രണയാഭ്യർത്ഥന അവതരിപ്പിച്ചിരിക്കുന്നത്. രവിവർമ്മൻ എന്ന കഥാപാത്രത്തിന്റെ സീരിയലിലെ എൻട്രി പോലെ തന്നെ തികച്ചും രാജകീയമായാണ്  ഹെലികോപ്റ്ററിലെ ആകാശയാത്രക്കിടെയാണ് അദ്ദേഹം തന്റെ പ്രണയിനിയോട് മനസ്സ് തുറക്കുന്നത്. ഈ സ്പെഷ്യൽ നിമിഷങ്ങൾ വരും ഈ മാസം 19 നു   ചാനലിൽ  സംപ്രേഷണം ചെയ്യും. ശ്രീലക്ഷ്‌മിയെപ്പോലെത്തന്നെ രവിവർമന്റെ തീരുമാനത്തിൽ സന്തോഷിക്കുകയാണ് പ്രേക്ഷകരും. ചുരുങ്ങിയകാലംകൊണ്ട് ഒട്ടേറെ ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ സുസ്മിതയും  പഴയ റൊമാന്റിക് ഹീറോ ഷിജുവുമാണ് നീയും ഞാനും പരമ്പരയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

neyum njanum serial telecast coming 19th

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക