സിനിമ നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് മിമിക്രി കലാകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന്‍ വീണ്ടും കോമഡി ഉത്സവ വേദിയിലെത്തി.
ഞങ്ങളെന്നും നേട്ടമായി കാണുന്ന പരിചയപ്പെടുത്തലാണ് മഹേഷിന്റേത്. അപകടം സംഭവിച്ച അന്ന് മുതല്‍ എത്രയും വേഗം അവന്‍ തിരിച്ചുവരണമെന്നാണ് എല്ലാവരും പ്രാര്‍ത്ഥിച്ചത്. ഇന്ന് നമ്മള്‍ അവന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണെന്ന് പറഞ്ഞായിരുന്നു മഹേഷിനെ മിഥുന്‍ സ്വാഗതം ചെയ്തത്.
വിഷമത്തോടെയാണ് നമ്മളെല്ലാം മഹേഷിന്റെ വീട്ടിലേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ മഹേഷും അമ്മയും ഫുള്‍ പോസിറ്റീവായാണ് എല്ലാവരെയും വരവേറ്റത്.' 'പല്ലൊക്കെ പോയിട്ടും ചിരിച്ച് നില്‍ക്കുകയായിരുന്നു മഹേഷ്. ഇവരുടെ പോസിറ്റിവിറ്റി തന്നെയാണ് ഈ തിരിച്ചുവരവിന് പിന്നില്‍. നിനക്ക് ഒന്നുമില്ലെടാ എന്ന് ആരോ മഹേഷിനോട് പറഞ്ഞിരുന്നു. ചേട്ടനത് പറയാം... എനിക്കല്ലേ പറ്റിയതെന്നായിരുന്നു ഇവന്റെ കൗണ്ടര്‍. വിഷമത്തോടെയാണ് പോയതെങ്കിലും ചിരിച്ച് മറിഞ്ഞാണ് ഞങ്ങള്‍ തിരിച്ചുവന്നത്', എന്നാണ് മിഥുന്‍ രമേശ് മഹേഷിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
എന്നെ ഇത്രയും പേര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കിയത് ഇപ്പോഴാണ്. മൂന്ന് മാസത്തിന് ശേഷമാണ് ഞാന്‍ ഈ മൈക്ക് ഇങ്ങനെ മുറുക്കിപ്പിടിക്കുന്നത്. തുടക്കം കുറിച്ച കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ഭയങ്കര നാണക്കാരനായി, സംസാരിക്കാനൊക്കെ മടിച്ചാണ് ഞാന്‍ ഇങ്ങോട്ടേക്ക് വന്നത്. അപകടത്തില്‍പ്പെട്ടപ്പോഴും എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നാണ് ആഗ്രഹിച്ചത്. ഇനി എനിക്ക് സര്‍ജറിയുണ്ട്. അതെല്ലാം കഴിയുന്നത് വരെ എനിക്ക് വെയ്റ്റ് ചെയ്യാന്‍ പറ്റത്തില്ലെന്നും താരം വേദിയില്‍ പറഞ്ഞു.
അതുകൊണ്ട് എന്റെ സന്തോഷത്തിന് വേണ്ടിയാണ് ഞാന്‍ ജയിലര്‍ താരങ്ങളെ അനുകരിച്ചുള്ള വീഡിയോ ചെയ്തത്. അവന്റെ ചിരി ഇന്നും അതുപോലെ തന്നെയുണ്ട്. അതിപ്പോഴും മാഞ്ഞിട്ടില്ല. വീഡിയോ കണ്ട് പുതിയ ബുക്കിംഗൊക്കെ വന്നിട്ടുണ്ടായിരുന്നു. പൂര്‍ണ്ണമായും ഓക്കെയായിട്ടില്ല, ഓക്കെയായിട്ട് ഞാന്‍ വരുമെന്നായിരുന്നു മഹേഷ് പറഞ്ഞു.