ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. ഇതിന് പിന്നാലെ മൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ പിരിഞ്ഞു. പാപ്പു എന്ന ഓമനപേരില്‍ വിളിക്കുന്ന അവന്തികയാണ് ദമ്പതികളുടെ മകള്‍. അമൃതയുടെ പുറത്ത് കയറി ഗംഭീരമായി പാട്ടുപാടുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്ന മകളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗും അമൃത ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ വ്‌ളോഗിലൂടെ പാപ്പു എന്ന അവന്തികയെ ആരാധകര്‍ക്ക് അറിയാം. മകളുടെ വിശേഷങ്ങളും ചാനലിലൂടെ അമൃത പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് അവന്തികയ്ക്കും ഏറെ ആരാധകരുണ്ട്.
അമ്മ അമൃതയുടെ പുറത്ത് കയറി പാട്ടു പാടുന്ന പാപ്പുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. അമൃത തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ദ പ്രോമിസ് ഓഫ് ലൗ എന്ന ഗാനമാണ് പാപ്പു പാടുന്നത്. പാടുന്നതിന്റെ ഇടയ്ക്ക് അമൃത ചെവിപൊത്തുമ്പോള്‍ പാപ്പു പൊട്ടിചിരിക്കുന്നുണ്ട്. പാപ്പുവിന്റെ പാട്ട് അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്. പാട്ടിന്റെ കാര്യത്തില്‍ അമ്മയേക്കാള്‍ മിടുക്കിയാകും മകള്‍.
പാപ്പുവും അമ്മയും സൂപ്പറാണ് എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകള്‍. അമൃതയെ പോലെ തന്നെ മിടുക്കിയാണ് മകളെന്നും അമ്മയെക്കാള്‍ മികച്ച പാട്ടുകാരിയാകുമെന്നും ആരാധകര്‍ പറയുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ ഡാന്‍സ് വീഡിയോ അമൃത പങ്കുവച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഈസ്റ്റര്‍ പാര്‍ട്ടിക്കിടിയില്‍ പകര്‍ത്തിയ വീഡിയോ വൈറലായിരുന്നു.