Latest News

മറുതീരം തേടിയിലെ നയോമിക്ക് കല്യാണം; സീരിയല്‍ നടി പ്രീത പ്രദീപ് വിവാഹിതയായി; ആശംസകളുമായി ആരാധകരും; വീഡിയോ കാണാം

Malayalilife
മറുതീരം തേടിയിലെ നയോമിക്ക് കല്യാണം; സീരിയല്‍ നടി പ്രീത പ്രദീപ് വിവാഹിതയായി; ആശംസകളുമായി ആരാധകരും; വീഡിയോ കാണാം

മൂന്നുമണി, അമ്മുവിന്റെ അമ്മ തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പ്രീത പ്രദീപ് വിവാഹിതയായി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന വിവേകാണ് പ്രീതയുടെ കൈപിടിച്ചത്.

പരമ്പരകളിലൂടെയും സിനിമകളിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ അഭിനേത്രിയാണ് പ്രീത പ്രദീപ്. മൂന്നുമണി എന്ന സീരിയലിലെ മതികല എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രീത ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അമ്മുവിന്റെ അമ്മ എന്ന സീരിയലില്‍ പോസ്റ്റീവ് ടച്ചുളള കഥാപാത്രമായും പ്രീത തിളങ്ങിയിരുന്നു. ടമാര്‍ പഠാര്‍ എന്ന പരിപാടിയിലും മറുതീരം തേടി എന്ന സീരിയലിലുമാണ് താരം ഇപ്പോള്‍ തിളങ്ങുന്നത്.

പ്രീതയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വിവേക് വി നായരാണ് പ്രീതയെ ജീവിതസഖിയാക്കിയത്. ഞായറാഴ്ച നടന്ന വിവാഹത്തില്‍ സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ മാത്രമാണ് പുറത്തു വന്നിട്ടുളളത്. മറ്റു ചടങ്ങുകളുടെയും ഒരുക്കങ്ങളുടെയും ചിത്രങ്ങള്‍ക്കുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. ചുവപ്പ് നിറത്തിലെ സാരിയാണ് താരം വിവാഹത്തിനായി തിരഞ്ഞെടുത്തത്. മറുതീരം തേടി സീരിയിലിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ചിങ്ങത്തില്‍ കല്യാണമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും യാതൊരു അറിയിപ്പുമല്ലാതെയായിരുന്നു പ്രീതയുടെ വിവാഹം.

താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ടമാര്‍ പഠാറിനിടയില്‍ വെച്ചായിരുന്നു പ്രീത ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. അവതാരകയായാണ് പ്രീത ടെലിവിഷനില്‍ തുടക്കം കുറിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ പരസ്പരത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുളള താരത്തിന്റെ തുടക്കം. എന്നാല്‍ മൂന്നുമണിയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. മികച്ച സ്വീകാര്യത ലഭിച്ച പരമ്പരയില്‍ പ്രീതയുടെ നെഗറ്റീവ് കഥാപാത്രത്തിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

പിന്നീട് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ വേഷമിടാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.  അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും പ്രീത തെളിയിച്ചിരുന്നു. അലമാര, എന്ന് നിന്റെ മൊയ്തീന്‍, സണ്‍ഡേ ഹോളിഡേ, വിശ്വവിഖ്യാതരായ പയ്യന്‍മാര്‍, ഉയരെ തുടങ്ങിയ സിനിമകളില്‍ പ്രീത ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മറുതീരം തേടിയിലെ നയോമിയായിട്ടാണ് പ്രീത ഗംഭീര അഭിനയം കാഴ്ചവയ്ക്കുന്നത്. 

actress preetha pradeep wedding pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES