സിനിമാ-സീരിയല്‍ രംഗത്തെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടിയാണ് കന്യ. ചന്ദന മഴ എന്ന സീരിയലില്‍ കന്യ അവതരിപ്പിച്ച മായാവതി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം ഇപ്പോള്‍ താരം സാക്ഷാത്കരിച്ചിരിക്കയാണ്. നടന്‍ ആദിത്യനാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
ചന്ദനമഴയിലെ മായാവതി എന്ന കഥാപാത്രമായി എത്തി ശ്രദ്ധനേടിയ നടിയാണ് കന്യ. പത്തനംതിട്ട സ്വദേശിനിയായ കന്യ എന്റെ സൂര്യപുത്രിക്ക് എന്ന സീനിമയിലൂടെയാണ് അഭിനയംരംഗത്തേക്ക് എത്തിയത്. റിമി ടോമി, ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തിങ്കള്‍ മുതല്‍ വെളളിവരെ എന്ന ചിത്രത്തിലെ അഭിനയത്തിന് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദനമഴയിലെ മായാവതിക്ക് ശേഷം പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലെ വസന്തമല്ലിക എന്ന കഥാപാത്രമായി തിളങ്ങുകയാണ് കന്യ ഇപ്പോള്‍. ഏറെ നാളെ തന്റെ ആഗ്രഹം കന്യ സഫലമാക്കിയിരിക്കയാണ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നമാണ് താരം സാക്ഷാത്കരിച്ചത്.
സീരിയല്‍ നടന്‍ ആദിത്യന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും ആദിത്യനാണ് പങ്കുവച്ചിരിക്കുന്നത്. അമ്മ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടി സേതു ലക്ഷ്മിയും കാലടി ഓമന തുടങ്ങിയ താരങ്ങളും വീടു പാലുകാച്ചല്‍ ചടങ്ങില്‍ എത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. തമിഴിലും മലയാളത്തിലും സിനിമാ-സീരിയല്‍ രംഗത്ത് താരം തിളങ്ങിയിട്ടുണ്ട്.
മലയാളത്തില്‍ എന്റെ സൂര്യപുത്രിക്ക്, ഭാര്യ, കാഞ്ചനം, അമ്മ അമ്മായി അമ്മ, പോക്കിരി രാജ, കല്യാണ കച്ചേരി, താന്തോന്നി, നഗരപുരാണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. വല്ലി, ദൈവം തന്ത വീട്, ചെല്ലമായ്, നന്ദിനി, അഴകിയ തമിഴ് മകള്‍, എന്നു സ്വന്തം ജാനി എന്നീ സീരിയലുകളിലും താരം കേന്ദ്രകഥാപാത്രമായി എത്തിയിട്ടുണ്ട്.