മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് വാനമ്പാടി. പരമ്പരയിലെ മോഹനനും അനുമോളും പത്മിനിയുമെല്ലാം പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളുമാണ്. സീരിയലിലെ കഥ മുന്നോട്ട് പോകുന്നത് പാട്ടുകാരനായ മോഹൻകുമാറിന്റേയും കുടുംബത്തിന്റേയും ജീവത്തിലൂടെയാണ്. ഏറെ നാളത്തെ . ലോക്ക്ഡൗണിന് ശേഷം സംഭവബഹുലമായാണ് പരമ്പര മുന്നോട്ട് പോകുന്നതും. എന്നാൽ ഇപ്പോൾ സ്വന്തം അച്ഛന്റേയും അമ്മയുടേയും യഥാർഥ മുഖം മനസ്സിലാക്കിയിരിക്കുകയാണ് പത്മിനി. പത്മിനിയുടെ സംശയത്തിന്റെ അടിസ്ഥാനം മോഹന്റെ മുറിയിൽ നിന്ന് ലഭിച്ച മരുന്നാണ്. മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് സംശയം ഉടലെടുത്ത പദ്മിനി ഉടൻ തന്നെ ഡോക്ടർ ജികെയെ സമീപിക്കുകയാണ്.
പത്മിനിയോട് ഡോക്ടർ ഇത് അപകടകരമായ മരുന്നാണെന്ന് വെളിപ്പെടുത്തുകയും ചെയ്യന്നു. ഗുരുതരമായ നാഡീ തകരാറുകൾ ഈ മരുന്ന് കഴിക്കുന്ന ആർക്കും ഉണ്ടാകുമെന്ന ഡോക്ടർ പത്മിനിയെ അറിയിക്കുകയും ചെയ്‌തു. ഇതുകേ ട്ട പത്മിനി തുടർന്ന് നടുങ്ങുന്നു. ഇതോടെ തന്റെ മാതാപിതാക്കൾ മോഹനെ ദ്രോഹിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് പത്മിനി മനസ്സിലാവുകയായിരുന്നു.
എന്നാൽ ഇതിന്റെ എല്ലാം മറുവശത്ത് മോഹനെ ഇല്ലാതാക്കാനുള്ള പദ്ധതി ആലോചിക്കുകയാണ് മേനോനും രുക്മിണിയും. ആരെങ്കിലും ഈ ചതി കണ്ടെത്തുകയാണെങ്കിൽ അത് ഡോക്ടർ ജികെയുടെ തലയിൽ കെട്ടിവയ്ക്കുമെന്നും മേനോൻ തന്റെ ഭാര്യ രുക്മിണിയോട് തുറന്ന് പറയുകയാണ്. എന്നാൽ ഇതിനെല്ലാം ഒടുവിൽ തന്റെ ബിസിനസ്സ് ജീവിതത്തെക്കുറിച്ച് മോഹനുമായി മേനോൻ സംസാരിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം ഇതുവരെ മേനോനും ഭാര്യയും മകൾ സത്യം മനസിലാക്കിയ വിവരം മനസ്സിലാക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ വാനമ്പാടി പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് മുന്നോട്ട് പോകുന്നത്.