Latest News

ബിഗ്‌ബോസ് ഫിനാലെ ജൂണ്‍ 15ന്; ഫലപ്രഖ്യാപനത്തിനായി കാത്തിരുന്ന് ആരാധകർ

Malayalilife
 ബിഗ്‌ബോസ് ഫിനാലെ ജൂണ്‍ 15ന്; ഫലപ്രഖ്യാപനത്തിനായി കാത്തിരുന്ന് ആരാധകർ

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ മികച്ച വിജയം നേടിയതിനെ തുടര്‍ന്ന് പിന്നീട് മലയാളത്തിലേയ്ക്കും ഷോ ആരംഭിക്കുകയായിരുന്നു. പൊതുസമൂഹവുമായി യാതൊരുവിധ ബന്ധവുമില്ലാതെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന 15 പേര്‍ ഒന്നിച്ച് മൂന്ന് മാസത്തോളം ജീവിക്കുന്നതാണd ഷോ. പറയുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് ഇതിനോടകം തന്നെ ഷോ തെളിയിച്ചിട്ടുണ്ട്.

2018 ആണ് മലയാളത്തില്‍ ആദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. സാബു മോന്‍ വിജയി ആയ സീസണ്‍ മാത്രമാണ് 100 ദിവസം പൂര്‍ത്തിയാക്കിയത്. തുടക്കം പോലെ തന്നെ ഗംഭീരമായ ഗ്രാന്‍ഡ് ഫിനാലെയായിരുന്നു ഒന്നാം സീസണില്‍. രണ്ടാം ഭാഗം ലോക്ക് ഡൗണിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലfച്ചാണ് സീസണ്‍ 3 ആരംഭിച്ചതെങ്കിലും 95ാം ദിവസം ഈ ഷോയും അവസാനിപ്പിക്കുകയായിരുന്നു.

ബിഗ് ബോസ് സീസണ്‍ 3, 95ാം ദിവസം അവസാനിപ്പിക്കുകയായിരുന്നെങ്കിലും ഇപ്പോള്‍ ഫിനാലെയ്ക്കുള്ള തയ്യാറെടുക്കുകയാണ് അധികൃതര്‍. ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് ഷോ അവസാനിപ്പിക്കുന്നത്. അവസാനഘട്ടത്തിലേയ്ക്ക് അടുക്കമ്പോഴായിരുന്നു നാടകീയ മുഹൂര്‍ത്തങ്ങള്‍ ഷോയില്‍ സംഭവിക്കുന്നത്. തുടര്‍ന്ന് ഷോ അവസാനിക്കുകയായിരുന്നു ബിഗ് ബോസ് സീസണ്‍ 3 നിര്‍ത്തുന്നു എന്നുള്ള പ്രഖ്യാപനത്തിനൊടൊപ്പമാണ് ഗ്രാന്‍ഡ് ഫിനാലെയെ കുറിച്ച് വെളിപ്പെടുത്തിയത്.

വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുന്നത്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന മത്സരാര്‍ഥിയാകും ബിഗ് ബോസ് സീസണ്‍ 3യുടെ വിജയി. ഇതിന്റെ ഭാഗമായി വോട്ടിങ്ങ് നടക്കുകയും ചെയ്തിരുന്നു. ഒരാഴ്ചത്തെ പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും വിജയിയെ കണ്ടെത്തുക. വോട്ടിങ്ങ് അവസാനിച്ചതിനെ തുടര്‍ന്ന് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കനക്കുന്നത് സീസണ്‍ 3 യുടെ ഫിനാലെയെ കുറിച്ചാണ്. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 15 ന് ആകും ഫിനാലെ എന്നാണ്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ബിഗ് ബോസ് സീസണ്‍3 മത്സരാര്‍ഥി സായി വിഷ്ണുവിന്റെ പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം പേജിലാണ് സ്റ്റോറിയായി ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സായിയയുടെ ഔദ്യോഗിക അക്കൗണ്ട് അല്ല ഫാന്‍ പേജാണെന്നാണ് സൂചന.

Read more topics: # Big boss finale in june 15
Big boss finale in june 15

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക