Latest News

ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് " ഹാപ്പി വാലൻന്റൈൻസ് ഡേ

Malayalilife
ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ്

നപ്രീയതാരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ " ഹാപ്പി വാലൻന്റൈൻസ് ഡേ ( Happy Valentine's Day ) " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്തചലച്ചിത്രതാരം നിഖില വിമലാണ്. ടെലിവിഷൻ താരങ്ങളായ നിഖിൽ - ശ്രീതു , ദീപൻ - അശ്വതി , അപ്പാണി ശരത് - അമൃത , നലീഫ്-  മനീഷ , ജോൺ -  ധന്യ മേരി തുടങ്ങിയവരുടെ ഡാൻസുകളും നിത്യ മാമ്മൻ , അനിത എന്നിവരുടെ സംഗീതവിരുന്നും പ്രഭ ശങ്കർ , സിനി വര്ഗീസ് , അൻഷിദ , രഞ്ജിത്ത് രാജ് , രേഷ്മ എസ് നായർ , അപർണ തുടങ്ങിയവർ അണിനിരന്ന കോമഡി സ്കിറ്റുകൾ കൊണ്ടും ഈ ഇവന്റ് സമ്പന്നമായിരുന്നു . ബിഗ് ബോസ് ഫെയിം അനൂപും കൂടെവിടെ ഫെയിം അൻഷിതയുമാണ് അവതാരകരായി എത്തിയത് .

 " ഹാപ്പി വാലൻന്റൈൻസ് ഡേ ( Happy Valentine's Day ) "  ഇവന്റ് ഏഷ്യാനെറ്റിൽ ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു .  
 

Asianet mega stage event happy valentine day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക