ഇനിയും ഒരുപാട് കാലം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നു; പ്രിയതമന് പിറന്നാളാശംസയുമായി ഡിംപിള്‍ റോസ്

Malayalilife
topbanner
 ഇനിയും ഒരുപാട് കാലം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നു; പ്രിയതമന് പിറന്നാളാശംസയുമായി ഡിംപിള്‍ റോസ്

കുട്ടിത്തം നിറഞ്ഞ മുഖവും നുണക്കുഴിക്കവിളുകളുമുളള മലയാളത്തിന്റെ പ്രിയനടിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ബാലതാരമായി അഭിനയത്തിലേക്കെതിയ ഡിംപിള്‍ എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ബാലതാരമായി സ്‌ക്രീനിലേക്കെത്തി മിനിസക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍  ഇടം നേടിയ താരമാണ് ഡിംപിള്‍ റോസ്. സ്‌ക്രീനില്‍ സജീവമല്ലെങ്കിലും ഇപ്പോഴും താരത്തിന്റെ കുട്ടിത്തം നിറഞ്ഞ മുഖം മലയാളിപ്രേക്ഷകരുടെ മനസ്സിലുണ്ട. 2017ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷംഅഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ കുടുംബ ജീവിതവുമായി തിരക്കിലാവുകയായിരുന്നു. എന്നാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഡിംപിള്‍ അടുത്തിടെയാണ് സ്വന്തമായി ഒരു യൂട്യൂബ്  ചാനൽ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ പ്രിയതമൻ പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡിംപിൾ.

പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാളാശംസകള്‍, ഇനിയും ഒരുപാട് കാലം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഡിംപിള്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. എന്നും ഇതുപോലെ ഒത്തൊരുമയോടെ ജീവിക്കാൻ കഴിയട്ടെ എന്നുമാണ് ചിലർ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.

അഞ്ചു വയസ്സിലാണ് ഡിംപിള്‍ ആഭിനയരംഗത്തേക്ക് എത്തുന്നത്. പങ്കജകസ്തൂരിയുടെ പരസ്യത്തില്‍ ലെനയുടെ കൂടെയാണ് ഡിംപിള്‍ ആദ്യമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത്. പിന്നീട് കെ കെ രാജീവിന്റെ പൊരുത്തം എന്ന പരമ്പരയില്‍ കല്ലുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് ഡിംപിള്‍ ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ബിഗ് സ്‌ക്രീനിലും തിളങ്ങിയ ഡിംപിള്‍ കാറ്റ് വന്നുവിളിച്ചപ്പോള്‍ തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2000 ത്തില്‍ അഭിനയത്തിലേക്കെത്തിയ താരം  2016 ല്‍ എത്തിയപ്പോള്‍ നാല്‍പ്പതോളം പരമ്പരകളില്‍ അഭിനയിച്ചിരുന്നു. മിന്നുകെട്ടിലെ സരിത എന്ന കഥാപാത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

Actress dimple rose husband birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES